കോഴിക്കോട് സിപിഐ എം നേതാവ് കുട്ടികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട് സിപിഐ എം നേതാവ് കുട്ടികൃഷ്ണൻ അന്തരിച്ചു
Jun 28, 2026 12:00 PM | By Anusree vc
#Latest News #Kuttikrishnan Master #CPIM Kozhikode #Death

കോഴിക്കോട്: ( https://truevisionnews.com/) സിപിഐ എം മുൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗവും 40 വർഷത്തിലേറെ കാലം സിപിഐഎം ഉള്ളിയേരി ലോക്കൽ കമ്മിറ്റി അംഗവും, കർഷകസംഘം നേതാവുമായിരുന്ന കുട്ടികൃഷ്ണൻ മാസ്റ്റർ (79) അന്തരിച്ചു. കഴിഞ്ഞ ആറുമാസകാലമായി രോഗശയ്യയിൽ ആയിരുന്നു. അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും നേതൃത്വപരമായ പങ്കും അദ്ദേഹം വഹിച്ചിരുന്നു.

1977ൽ പാർട്ടി അംഗവും കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ (കെ എസ് വൈ എഫ് )കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗവും വൈസ് പ്രസിഡന്റുമായിരുന്നു. ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ( ഡിവൈഎഫ്ഐ) രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിൽ പഞ്ചാബിലെ ലുധിയാനയിൽ പങ്കെടുത്തിരുന്നു. ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റായി പ്രവർ ത്തിച്ചിട്ടുണ്ട്.

സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പിന്നീട് ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.കഴിഞ്ഞ സിപിഐ എം ലോക്കൽ സമ്മേളനത്തിലാണ് കമ്മിറ്റിയിൽ നിന്നും വിരമിച്ചത്. നിലവിൽ കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. നല്ലൊരു കർഷകനായ അദ്ദേഹം കർഷകസംഘത്തിന്റെ ഉള്ള്യേരി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ബാലുശ്ശേരി ഏരിയയിലെ കർഷക സംഘത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കർഷകസംഘം ഏരിയ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.

ഉള്ള്യേരി സർവീസ് സഹകരണ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റായിരുന്നു. 1998 മുതൽ 2005 വരെ പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ബാങ്കിന്റെ പുരോഗതിയിൽ എന്നും ഓർമിക്കപ്പെടുന്നതാണ്. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ഭരണത്തിലും അദ്ദേഹത്തിന്റെ പങ്ക് എടുത്തു പറയായേണ്ടതാണ്. 2010- മുതൽ 15 വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.

അധ്യാപനമേഖലയിലും വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.പാലോറ ഹയർസെക്കന്ററി ഹൈസ്കൂൾ അധ്യാപകൻ എന്നുള്ള നിലയിലും ഇടതുപക്ഷ അധ്യാപക സംഘടനകളുടെ പ്രവർത്തകൻ എന്ന നിലയിലും നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. കായിക അധ്യാപകൻ എന്നുള്ള രീതിയിൽ കുട്ടികളുടെ പ്രിയപ്പെട്ട കുട്ടികൃഷ്ണൻ മാസ്റ്റർ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും പ്രിയങ്കരനായിരുന്നു.

ഭാര്യ : രാധ (പയ്യോളി) , മക്കൾ : രജനി ( പെരിന്തൽമണ്ണ) രജീഷ് (പാലോറ ഹയർ സെക്കന്‍ററി സ്കൂൾ ), മരുമക്കൾ: പ്രകാശൻ (പെരിന്തൽമണ്ണ),ഷൈബ (വാകയാട്).

Content Highlight: Kozhikode CPI(M) leader Kuttikrishnan passed away

#Latest News #Kuttikrishnan Master #CPIM Kozhikode #Death

Next TV

Related Stories
ഗുണ്ടകളാണോ ചുറുചുറുക്കുള്ള ചെറുപ്പക്കാർ ? കെ. സുധാകരൻ വിളിച്ച ഓപ്പറേഷൻ തൂഫാൻ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകളും എകെജി സെന്റർ ആക്രമണക്കേസ് പ്രതിയും

Jun 28, 2026 01:37 PM

ഗുണ്ടകളാണോ ചുറുചുറുക്കുള്ള ചെറുപ്പക്കാർ ? കെ. സുധാകരൻ വിളിച്ച ഓപ്പറേഷൻ തൂഫാൻ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകളും എകെജി സെന്റർ ആക്രമണക്കേസ് പ്രതിയും

കെ.സുധാകരൻ വിളിച്ച ഓപ്പറേഷൻ തൂഫാൻ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകളും എകെജി സെന്റർ ആക്രമണക്കേസ്...

Read More >>
വടകരപതിയിലെ ഒഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് കോഴി പോര്; അഞ്ച് പേര്‍ പൊലീസ് പിടിയില്‍

Jun 28, 2026 01:13 PM

വടകരപതിയിലെ ഒഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് കോഴി പോര്; അഞ്ച് പേര്‍ പൊലീസ് പിടിയില്‍

പാലക്കാട് പണം പന്തയം വെച്ച് കോഴി പോര് നടത്തിയതിന് അഞ്ച് പേര്‍ പൊലീസ്...

Read More >>
Top Stories










News Roundup