#Latest News #PhD #Twin Siblings Chalappuram #Commerce PhD #Kozhikode
( www.truevisionnews.com) കോഴിക്കോട് ചാലപ്പുറത്ത് ഇരട്ട സഹോദരങ്ങൾക്ക് ഇരട്ട പിഎച്ച്ഡി. ചാലപ്പുറം പുതുക്കുളങ്ങര സ്വദേശിയകളായ ഇരട്ടസഹോദരൻമാർക്ക് ഒരേ വിഷയത്തിലാണ് പിഎച്ച്ഡി ലഭിച്ചത്.
രണ്ടു പേരും ഒരേ തസ്തികയിൽ സർക്കാർ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ചാലപ്പുറം പുതുക്കുളങ്ങര പി.കെ. വൈശാഖും പി.കെ.വിഷ്ണുവുമാണ് കൊമേഴ്സിൽ പിഎച്ച്ഡി സ്വന്തമാക്കിയത്. രണ്ടുപേരും കണ്ണൂർ സർവകലാശാലയിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
പയ്യന്നൂർ കോളജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ.ടി.കെ.ജയരാജനുകീഴിലാണ് വൈശാഖ് ഗവേഷണം നടത്തിയത്. ‘വ്യക്തിഗത നിക്ഷേപകരുടെ സാമ്പത്തിക റിസ്ക് സഹിഷ്ണുതയിലെ മാറ്റങ്ങളും പ്രവണതകളു’മായിരുന്നു ഗവേഷണ വിഷയം.
ചേളന്നൂർ എസ്എൻകോളജിൽ നിന്ന് ബിരുദവും തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽനിന്ന് ബിരുദാനന്തരബിരുദവും സ്വന്തമാക്കിയ ശേഷമാണ് പിഎച്ച്ഡിക്കു ചേർന്നത്. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജിലെ ഡോ.പി.വി.അനിലിനുകീഴിലായിരുന്നു വിഷ്ണുവിന്റെ ഗവേഷണം.
‘കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിൽ മൈക്രോഫിനാൻസിന്റെയും ധനകാര്യ മാനേജ്മെന്റ് രീതികളുടെയും പങ്ക്’ എന്ന വിഷയത്തിലാണ് വിഷ്ണു ഗവേഷണം നടത്തിയത്. ഫറോക്ക് കോഓപ്പറേറ്റീവ് കോളജിൽനിന്ന് ബിരുദവും ചേളന്നൂർ എസ്എൻ കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് വിഷ്ണു പിഎച്ച്ഡിക്കു ചേർന്നത്.
ചാലപ്പുറം പുതുക്കുളങ്ങര വത്സന്റെയും മല്ലികയുടെയും മക്കളാണ് വൈശാഖും വിഷ്ണുവും. ഭാരതിയാർ സർവകലാശാലയിലെ ഗവേഷക ഡോ.സിന്ധു ശശിയാണ് വൈശാഖിന്റെ ഭാര്യ. മകൾ: എയ്തൽ നിയോറ. തമിഴ്നാട് ടീച്ചേഴ്സ് എജ്യൂക്കേഷൻ സർവകലാശാലയിൽ ബിഎഡ് വിദ്യാർഥിനിയായ സീത ശശിയാണ് വിഷ്ണുവിന്റെ ഭാര്യ.
Content Highlight: Twin siblings from Chalappuram, Kozhikode, earn twin PhDs
#Latest News #PhD #Twin Siblings Chalappuram #Commerce PhD #Kozhikode
































.jpeg)