#Theft at a temple in Kannur #Chalad Dharmashasta Temple #Robbery #Security Guard
കണ്ണൂർ: (https://truevisionnews.com/) ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ബേക്കൽ പള്ളിക്കരയിൽ താമസിക്കുന്ന അന്നൂർ സ്വദേശി രാധാകൃഷ്ണൻ (56) ആണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്.
മറ്റൊരു മോഷണക്കേസിൽ കാസർഗോഡ് പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തതോടെയാണ് ചാലാട് ക്ഷേത്രത്തിലെ കവർച്ചയുടെ ചുരുളഴിഞ്ഞത്. മേയ് 20-ന് പുലർച്ചെ രണ്ടോട് കൂടിയാണ് ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്രഭണ്ഡാരം തകർത്ത് 20,000 രൂപ മോഷണം പോയതായി കാണിച്ച് ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു.
മോഷ്ടാവും സുരക്ഷാജീവനക്കാരനും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് നൽകിയിരുന്നു. പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്താണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. അകത്തെ മുറിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരനെ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. പിക്കാസുമായി എത്തിയാണ് കവർച്ച നടത്തിയത്.
ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തിത്തുറന്ന് വഴിപാടായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചു. തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം എടുക്കാൻ സാധിച്ചില്ല. ഇതിനിടെ ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്തും പണം കവർന്നു.
ക്ഷേത്രത്തിന്റെ പിൻവശത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ മുറിയിൽ പൂട്ടിയിട്ടിരുന്ന സുരക്ഷാജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തെത്തി. മോഷ്ടാവും സുരക്ഷാ ജീവനക്കാരനും ഏറെ നേരം ഏറ്റുമുട്ടി.
ഒടുവിൽ ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെട്ടു. ഞാൻ പിടിക്കപ്പെടും... എന്ന് മോഷ്ടാവ് വിളിച്ചു പറഞ്ഞതായി സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്തുനിന്ന് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച വൈകീട്ടോടെ ചാലാട് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ക്ഷേത്രഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും കുത്തിത്തുറക്കാൻ ഉപയോഗിച്ച പിക്കാസ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തി. പിന്നീട് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Content Highlight: Robbery committed in Kannur after locking up temple security guard; accused arrested.
#Theft at a temple in Kannur #Chalad Dharmashasta Temple #Robbery #Security Guard


































.jpeg)