പിഎസ്‌സി വീണ്ടും വിവാദത്തി...! ഉത്തരക്കടലാസ് പരിശോധിച്ചില്ല; മാർക്ക് മറച്ചുവെച്ചു; ആസൂത്രണ ബോർഡ് നിയമന വിവാദത്തിൽ പിഎസ്‌സിക്ക് നോട്ടീസ്

പിഎസ്‌സി വീണ്ടും വിവാദത്തി...! ഉത്തരക്കടലാസ് പരിശോധിച്ചില്ല; മാർക്ക് മറച്ചുവെച്ചു; ആസൂത്രണ ബോർഡ് നിയമന വിവാദത്തിൽ പിഎസ്‌സിക്ക് നോട്ടീസ്
Jun 28, 2026 10:21 AM | By Susmitha Surendran
#PSC exam irregularities #Answer sheet evaluation #Planning Board appointment #PSC

തിരുവനന്തപുരം: (https://truevisionnews.com/) കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്കുള്ള നിയമന നടപടികൾക്കെതിരെ പരാതിയുമായി ഉദ്യോഗാർത്ഥികൾ.

പരീക്ഷാ നടത്തിപ്പിലും ഉത്തരക്കടലാസ് പരിശോധനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചാണ് ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരക്കടലാസുകൾ പൂർണമായി പരിശോധിക്കാതെയാണ് നിയമന നടപടികളുമായി പിഎസ്‌സി മുന്നോട്ട് പോയതെന്നാണ് പ്രധാന ആക്ഷേപം.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് നിയമന ശുപാര്‍ശ നല്‍കിയത്. ഇടത് അനുകൂല സംഘനടനയിലെ അംഗത്തിനാണ് ഒന്നാം റാങ്ക് ലഭിച്ചതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ആസൂത്രണ ബോര്‍ഡിലെ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയ്ക്ക് എതിരെയാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് പരിശോധിച്ചിട്ടില്ലെന്ന് കണ്ടെത്തിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഉത്തര കടലാസിന്റെ പകര്‍പ്പ് പരിശോധനയിലാണ് മാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയത്.

മാര്‍ക്ക് വ്യക്തമാക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തത്. അഭിമുഖത്തിലും എഴുത്ത് പരീക്ഷയിലും കിട്ടിയ മാര്‍ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. ഉത്തരകടലാസ് പകര്‍പ്പിന് അപേക്ഷ നല്‍കിയവരെ ഒരു വര്‍ഷം വട്ടം കറക്കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കാടലാസ് നല്‍കിയില്ല. ഒടുവില്‍ ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. പിഴവ് തിരുത്താതെ അതിവേഗ നിയമന ശുപാര്‍ശയുമായാണ് പിഎസ്‌സി നല്‍കിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ നല്‍കി. ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗത്തിനാണ്. തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. മുന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Content Highlight: Notice to PSC in Planning Board appointment controversy

#PSC exam irregularities #Answer sheet evaluation #Planning Board appointment #PSC

Next TV

Related Stories
 പ്രോട്ടോക്കോൾ മാറിയത് അറിഞ്ഞില്ല....! കോഴിക്കോടേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതിൽ വീഴ്ച; ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

Jun 28, 2026 11:29 AM

പ്രോട്ടോക്കോൾ മാറിയത് അറിഞ്ഞില്ല....! കോഴിക്കോടേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതിൽ വീഴ്ച; ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പിണറായി വിജയൻ വിമാനയാത്ര, പ്രതിപക്ഷ നേതാവ് വിമാനയാത്ര വിവാദം, കേരള ഹൗസ് പ്രോട്ടോക്കോൾ വീഴ്ച, ...

Read More >>
കോഴിക്കോട് നന്തി മേൽപ്പാലത്തിൽ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

Jun 28, 2026 10:59 AM

കോഴിക്കോട് നന്തി മേൽപ്പാലത്തിൽ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട് നന്തി മേൽപ്പാലത്തിൽ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക്...

Read More >>
'മകളെ നഷ്ടമായി, മറ്റൊരു കുട്ടിയുടെ ഭാവി കൂടി ഇനി തകരാൻ പാടില്ല, താൻ ഗൾഫിൽ നിന്ന് വന്നിട്ട് മകളെ തിരികെ കൊണ്ടുവരാൻ ഇരുന്നതാണ്' - ആരതിയുടെ അച്ഛൻ

Jun 28, 2026 10:50 AM

'മകളെ നഷ്ടമായി, മറ്റൊരു കുട്ടിയുടെ ഭാവി കൂടി ഇനി തകരാൻ പാടില്ല, താൻ ഗൾഫിൽ നിന്ന് വന്നിട്ട് മകളെ തിരികെ കൊണ്ടുവരാൻ ഇരുന്നതാണ്' - ആരതിയുടെ അച്ഛൻ

ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യ, ഭർത്താവിന്റെ പീഡനം, ആരതിയുടെ മരണത്തിൽ കുടുംബാംഗങ്ങൾ, ആറ്റുകാൽ യുവതി മരണം, സ്ത്രീധന...

Read More >>
Top Stories

News Roundup