റോഡിൽ ഇനി സ്വകാര്യ ബസുകളില്ല! പ്രിയദർശിനി തിരിച്ചടിയായി, കോഴിക്കോടിന് പിന്നാലെ വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കും

റോഡിൽ ഇനി സ്വകാര്യ ബസുകളില്ല! പ്രിയദർശിനി തിരിച്ചടിയായി, കോഴിക്കോടിന് പിന്നാലെ വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ്  നിർത്തിവെക്കും
Jun 27, 2026 04:03 PM | By Susmitha Surendran
#KSRTC #Ordinary Bus Free Travel #Wayanad District #Private Bus Service

വയനാട് :  (https://truevisionnews.com/) കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രയെത്തുടർന്ന് വയനാട്ടിലെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിൽ. നഷ്ടം സഹിക്കാനാവാതെ ജില്ലയിലെ സ്വകാര്യ ബസ് സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബസുടമകളുടെ സംഘടന തീരുമാനിച്ചു.

ജൂലൈ 1 മുതൽ ജിഫോം നൽകി സ്വകാര്യബസുകൾ സർവീസ് നിർത്തി വെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. 400 ബസുകളാണ് വയനാട് സ്വകാര്യ മേഖലയിൽ ഉള്ളത്.

അതേസമയം ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. ഇതിനുപിന്നാലെ സർവീസ് നിർത്താനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ.

ജൂലൈ മുതൽ ബസ് സർവീസ് നിർത്താൻ സ്റ്റോപ്പേജ് നൽകും. കെഎസ്ആർടിസി സൗജന്യയാത്രക്ക് പിന്നാലെ സ്വകാര്യ ബസുകൾ കനത്ത നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്ന് ബസ് ഓപ്പറേറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു.

ഡീസൽ വില വർദ്ധിപ്പിച്ചതിന് ഒപ്പമാണ് സർക്കാർ കെഎസ്ആർടിസി സൗജന്യയാത്രയും ആരംഭിച്ചത്. ഇതോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് കനത്ത നഷ്ട്ടത്തിലാണ് എന്നതാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ചൂണ്ടിക്കാണിക്കുന്നത്.

ജില്ലയിൽ 1500 ൽ അധികം ബസുകളാണ് സർവീസ് അവസാനിപ്പിക്കുക. ജൂലൈ മുതൽ സ്റ്റോപ്പേജ് നൽകുമെന്ന് ബസ് ഓപ്പറേറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു.

പുതിയ സ്റ്റാൻ്റിൽ നിന്ന് സർവീസ് നടത്തുന്ന വയനാട് ജില്ലയിലേക്കുള്ള സർവീസ് മുതൽ കോഴിക്കോട്, കുറ്റ്യാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര കൊയിലാണ്ടി റൂട്ടുകളിലാണ് വലിയ നഷ്ട്ടം. നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ട്ടപ്പെടുന്നതോടെ പല കുടുംബങ്ങളും പെരുവഴിയിലുമാകും.



Content Highlight: A decision has been made to suspend private bus services indefinitely in Wayanad district as well.

#KSRTC #Ordinary Bus Free Travel #Wayanad District #Private Bus Service

Next TV

Related Stories
രഹസ്യഭാഗത്ത് വരെ ഒളിപ്പിച്ചു; 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികള്‍ അടക്കം നാലുപേര്‍ പിടിയില്‍

Jun 27, 2026 05:07 PM

രഹസ്യഭാഗത്ത് വരെ ഒളിപ്പിച്ചു; 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികള്‍ അടക്കം നാലുപേര്‍ പിടിയില്‍

323 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റിൽ...

Read More >>
'എന്തിന് അങ്ങനെ പറഞ്ഞു എന്നതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്, സംഭാഷണം ഇല്ലെന്ന് പറയാന്‍ കഴിയില്ല'; പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളി റെജി ചെറിയാന്‍

Jun 27, 2026 04:53 PM

'എന്തിന് അങ്ങനെ പറഞ്ഞു എന്നതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്, സംഭാഷണം ഇല്ലെന്ന് പറയാന്‍ കഴിയില്ല'; പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളി റെജി ചെറിയാന്‍

മൂലം വള്ളംകളി വിവാദത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി...

Read More >>
Top Stories










News Roundup






GCC News