#Latest News #Kozhikode #Murder In Poilkave #Police custody
കോഴിക്കോട്: (truevisionnews.com) പൊയിൽക്കാവ് കൊലപാതകക്കേസിൽ പ്രതിയായ കുട്ടികൃഷ്ണനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇതിന്റെ ഭാഗമായി പ്രതിയുമായി പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. കുറ്റകൃത്യത്തിന് ശേഷം ഇയാൾ സഞ്ചരിച്ച വഴികളിലൂടെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കൊലപാതകത്തിന് ശേഷം വസ്ത്രം മാറിയ പ്രതി, വീടിന്റെ വടക്കുഭാഗത്തുകൂടി പൊയിൽക്കാവിലെത്തുകയും അവിടെനിന്ന് ഓട്ടോറിക്ഷയിൽ കൊയിലാണ്ടിയിലെത്തുകയുമായിരുന്നു. കൊയിലാണ്ടി സ്കൂളിന് സമീപത്തെ കടയിൽനിന്ന് ചായ കുടിച്ച ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് നടന്നതായും തെളിവെടുപ്പിൽ വ്യക്തമായി. സി.ഐ വിജേഷ്, എസ്.ഐമാരായ ശ്രീജേഷ്, ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ജൂൺ 21-നാണ് പൊയിൽക്കാവ് നാലുസെന്റ് കോളനിയിലെ താത്കാലിക ഷെഡിൽ സുധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ഫോട്ടോ എടുക്കാനെത്തിയവർ ഷെഡ് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടത്.
അന്ന് മുതൽ ഒളിവിലായിരുന്ന ഭർത്താവ് കുട്ടികൃഷ്ണനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
Content Highlight: Murder in Koyilandy, Kozhikode
































