---
title: "ശ്രീനിധിയെ സുപ്രിയ അവഗണിച്ചു; സത്യാവസ്ഥ തുറന്നു പറഞ്ഞ് രാജേഷ് കേശവ്"
english_title: "Supriya ignores Sreenidhi; Rajesh Keshav reveals the truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36838/supriya-ignores-sreenidhi-rajesh-keshav-reveals-the-truth"
published_at: "2022-04-10T12:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625288a601f78_rajesh.jpg"
keywords: []
---

# ശ്രീനിധിയെ സുപ്രിയ അവഗണിച്ചു; സത്യാവസ്ഥ തുറന്നു പറഞ്ഞ് രാജേഷ് കേശവ്

> **Lead Summary:** കെ.ജി.എഫ് പ്രമോഷന്‍ വേദിയില്‍ ശ്രീനിധി ഷെട്ടിയെ സുപ്രിയ മേനോന്‍ അവഗണിച്ചുവെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി പരിപാടിയുടെ അവതാരകനായ രാജേഷ് കേശവ് രംഗത്ത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയി എന്നും, ശ്രീനിധി ഉള്‍പ്പടെയുളള കെ.ജി.എഫിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരോടും സുപ്രിയ സംസാരിച്ചിരുന്നു എന്നുമാണ് രാജേഷ് പ്രതികരിച്ചത്.

## Article Content

കെ.ജി.എഫ് പ്രമോഷന്‍ വേദിയില്‍ ശ്രീനിധി ഷെട്ടിയെ സുപ്രിയ മേനോന്‍ അവഗണിച്ചുവെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി പരിപാടിയുടെ അവതാരകനായ രാജേഷ് കേശവ് രംഗത്ത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയി എന്നും, ശ്രീനിധി ഉള്‍പ്പടെയുളള കെ.ജി.എഫിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരോടും സുപ്രിയ സംസാരിച്ചിരുന്നു എന്നുമാണ് രാജേഷ് പ്രതികരിച്ചത്.

ലുലു മാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുവാനായി അണിയറപ്രവര്‍ത്തകര്‍ നേരത്തെ എത്തിയിരുന്നു. യഷിനെ പരിചയപ്പെടനായി നിരവധിപ്പേര്‍ വന്നത് കൊണ്ട് അദ്ദേഹത്തിന് വലിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. സ്റ്റേജില്‍ വെച്ചാണ് സുപ്രിയ അദ്ദേഹത്തെ കാണുന്നത്. അതിനാലാകാം സുപ്രിയ അദ്ദേഹത്തോട് സംസാരിച്ചത് എന്ന് രാജേഷ് പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാര്‍ത്തകളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കൊച്ചിയില്‍ നടന്ന പ്രമോഷന്‍ ചടങ്ങിനിടയിലാണ് വിവാദപരമായ സംഭവം ഉണ്ടായത്. യഷും ശ്രീനിധിയും ഇരിക്കുന്ന വേദിയില്‍ എത്തിയ സുപ്രിയ മേനോന്‍ യഷിന് ഹസ്തദാനം നടത്തിയ ശേഷം നടന്നു നീങ്ങി.

പിന്നാലെ വന്ന ശങ്കര്‍ രാമകൃഷ്ണനും യഷിന് കൈകൊടുത്ത് നടന്നു നീങ്ങുകയായിരുന്നു. തൊട്ടടുത്ത് ഇരുന്ന ശ്രീനിധിയെ ഇരുവരും അവഗണിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിഷയത്തില്‍ സുപ്രിയ്‌ക്കെതിരെ മോശം കമന്റുകളുമായി ചിലര്‍ വന്നിട്ടുമുണ്ട്. എന്നാല്‍ സുപ്രിയയെ അനുകൂലിച്ചും നിരവധിപ്പേര്‍ പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ യഷിനും ശ്രീനിധിയ്‌ക്കുമൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36838/supriya-ignores-sreenidhi-rajesh-keshav-reveals-the-truth)