ഇഡി നടപടി മുറുകുന്നു ...: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു

ഇഡി നടപടി മുറുകുന്നു ...: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു
Jun 19, 2026 11:43 AM | By Susmitha Surendran
#CMRL-Exalogic #Financial Transaction Case #Veena T #Bank Locker

തിരുവനന്തപുരം:(https://truevisionnews.com/) സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി.

കൊച്ചിയിലെ ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത്. തുടരന്വേഷണത്തിൻ്റെ ഭാ​ഗമായാണ് പരിശോധന. ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പെടെ ലോക്കർ സൗകര്യങ്ങൾ ഉപയോ​ഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നൽകിയിരുന്നു. നിലവിൽ പരിശോധന തുടരുകയാണ്.

നേരത്തെ, പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥ‍ക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ബാങ്കിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥ‍ര്‍ തമ്പടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കും പരിശോധനയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.



Content Highlight: CMRL-Exalogic financial transaction case; Veena T's bank locker opened and inspected

#CMRL-Exalogic #Financial Transaction Case #Veena T #Bank Locker

Next TV

Related Stories
Top Stories










News Roundup