#Latest News #Freedom Food #Jail Food Price Hike #Kerala Jail Department
കണ്ണൂർ: (https://truevisionnews.com/) സംസ്ഥാനത്ത് ജയിൽ ഭക്ഷണത്തിന്റെ വില വർധിപ്പിച്ചു. 'ഫ്രീഡം ഫുഡ്' എന്ന ബ്രാൻഡിൽ തടവുകാർ തന്നെ തയ്യാറാക്കി പൊതുവിപണിയിൽ എത്തിക്കുന്ന ജനപ്രിയ ബിരിയാണിക്കാണ് വില കൂട്ടിയത്. ഇതനുസരിച്ച് ചിക്കൻ ബിരിയാണിയുടെ വില 70 രൂപയിൽ നിന്ന് 80 രൂപയായി ഉയർത്തി. വെജിറ്റബിൾ ബിരിയാണിക്ക് 45 രൂപയിൽ നിന്ന് 50 രൂപയായും, റൈസിന് മാത്രം 40 രൂപയിൽ നിന്ന് 45 രൂപയുമായാണ് വർദ്ധിപ്പിച്ചത്.
അതേസമയം, മറ്റ് ഭക്ഷണ സാധനങ്ങൾക്ക് വില കൂട്ടിയിട്ടില്ല. അഞ്ച് മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. സാധനവില വർധിച്ചതിനാൽ ഉത്‌പന്നവിലയും കൂട്ടണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുമ്പ് ജയിൽ സൂപ്രണ്ടുമാർ സർക്കാരിന് കത്ത് നൽകിയിരുന്നു. പിന്നാലെയാണ് വില വർധന പ്രാബല്യത്തിൽ വന്നത്.
വിലക്കുറവും ഗുണമേന്മയുമുള്ളതിനാൽ ജയിൽ ഭക്ഷണത്തിന് പ്രിയമേറയാണ്. മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ജയിലിൽനിന്ന് ചുട്ടെടുത്ത് വിപണിയിലെത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു എന്നിവയാണ് ലഭിക്കുന്ന മറ്റ് പ്രധാന വിഭവങ്ങൾ.
Content Highlight: 'Freedom Food' will now cost a little more; Price of prison food increased
#Latest News #Freedom Food #Jail Food Price Hike #Kerala Jail Department
































