മരിച്ചത് തീക്കുനി സ്വദേശിനി; പയ്യോളിയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം, ദാരുണമരണം തലയിലൂടെ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി

മരിച്ചത് തീക്കുനി സ്വദേശിനി; പയ്യോളിയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം, ദാരുണമരണം തലയിലൂടെ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി
Jun 10, 2026 09:02 PM | By VIPIN P V
#Latest News #Accident #Payyoli #Valayam Native

കോഴിക്കോട്: ( www.truevisionnews.com ) പയ്യോളി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവം, മരിച്ചത് തീക്കുനി സ്വദേശിനി ജെസ്‌ന (24). അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് 6.15 ഓടെ പയ്യോളിയിലെ നിർദ്ദിഷ്ട ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം സംഭവിച്ചത്.യുവതിയുടെ തലയിലൂടെ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ ദാരുണമായ മരണം സംഭവിക്കുകയായിരുന്നു.

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പുറകിൽ അതേ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതി ടൂറിസ്റ്റ് ബസ്സിനടിയിൽപ്പെടുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ കുഞ്ഞിനെയും മറ്റൊരാളെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പയ്യോളി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

Content Highlight: Payyoli Tourist Bus And Scooter Accident Update

#Latest News #Accident #Payyoli #Valayam Native

Next TV

Related Stories
അവധി നാല് ദിവസത്തേക്ക്; ഷിഗല്ല ബാധയെ തുടർന്ന് വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി

Jun 10, 2026 10:46 PM

അവധി നാല് ദിവസത്തേക്ക്; ഷിഗല്ല ബാധയെ തുടർന്ന് വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി

ഷിഗല്ല , വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം...

Read More >>
കള്ളക്കേസില്‍ കുടുക്കി; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അര്‍ജുന്‍ ആയങ്കി

Jun 10, 2026 10:41 PM

കള്ളക്കേസില്‍ കുടുക്കി; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അര്‍ജുന്‍ ആയങ്കി

കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അര്‍ജുന്‍...

Read More >>
നിപ വൈറസ് ബാധ; രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്

Jun 10, 2026 10:12 PM

നിപ വൈറസ് ബാധ; രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്

നിപ വൈറസ് ബാധ; രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ ആശുപത്രിയിലെത്തിയത് കടുത്ത പനിയെ...

Read More >>
വയനാട് ജില്ലയിലെ ഷിഗെല്ല ബാധ; സമ്പർക്ക പട്ടികയിലുള്ള പതിമൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 10, 2026 09:51 PM

വയനാട് ജില്ലയിലെ ഷിഗെല്ല ബാധ; സമ്പർക്ക പട്ടികയിലുള്ള പതിമൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ ഷിഗെല്ല രോ​ഗം, പതിമൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കോഴിക്കോട് നിപ; പിസിആര്‍ ടെസ്റ്റില്‍ ഫറോക്ക് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ

Jun 10, 2026 09:20 PM

കോഴിക്കോട് നിപ; പിസിആര്‍ ടെസ്റ്റില്‍ ഫറോക്ക് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ

കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ...

Read More >>
Top Stories

News Roundup