തിരുവനന്തപുരം:(https://truevisionnews.com/)മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു. നേരത്തെ ഇന്ന് ഫലം വരുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റിവെച്ച ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഈ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലവും ചേർത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്.
നേരത്തെ, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം.
കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണിത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.
സയൻസ് ഗ്രൂപ്പ് - 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് - 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. 30561 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആണിത്.
Content Highlight: Plus One exam results to be announced on July 15

































