#Auto Fare Hike #Auto Workers #Strike
മലപ്പുറം: (https://truevisionnews.com/) ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുളള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ഓട്ടോ തൊഴിലാളികള്‍ പരാതി നല്‍കി.
സിഐടിയു, ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്‍ എന്നിവരാണ് സമരത്തിലേക്ക് കടക്കുന്നത്. സി ഐടിയു ഈ മാസം 16-ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച് നടത്തുക.
Content Highlight: Auto fare hike, auto workers to go on strike

































