#Kerala #Kasargod #Manjeswaram #Train Accident
കാസർകോട്: (truevisionnews.com) മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു.
ഹൊസബെട്ടു സ്പൂർത്തി നഗറിലെ കൂലിപ്പൊതു തൊഴിലാളിയായ ഉമേശൻ (40), കീർത്തേശ്വരത്തെ ഫാബ്രിക്കേഷൻ തൊഴിലാളിയായ മനീഷ് (18) എന്നിവരാണ് മരിച്ചവർ. കീർത്തേശ്വരത്തെ ദാമോദരൻ– ലീലാവതി ദമ്പതികളുടെ ഏക മകനാണ് മനീഷ്.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേശനെ മംഗളൂരു ഭാഗത്തേക്ക് പോയ ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. ഇതിനു പിന്നാലെ രാത്രി ഒൻപതരയോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മനീഷിനെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ഗുഡ്സ് ട്രെയിനും ഇടിക്കുകയായിരുന്നു.
രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlight: dies after being hit by train in Manjeswaram
































