#Vadakara Kafir Screenshot #Vadakara Squad WhatsApp #Admins Questioned
കോഴിക്കോട്: (https://truevisionnews.com/) വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ അന്വേഷണം 'വടകര സ്ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.
ഗ്രൂപ്പിൻ്റെ അഞ്ച് അഡ്‌മിൻമാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് കരുതുന്നത്.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ് തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. സ്‌ക്രീൻ ഷോട്ട് ഗ്രൂപ്പിലിട്ട ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
എസ്ഐടി ഇന്ന് ഈ ഗ്രൂപ്പിൻ്റെ 5 അഡ്‌മിന്മാരെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ജിതിൻ തന്നെയാണോ സ്‌ക്രീൻ ഷോട്ട് ഇട്ടത്. വേറെ ആരെങ്കിലും ഇട്ടിരുന്നോ, അതിന് ശേഷം ഗ്രൂപിൽ വന്ന സന്ദേശങ്ങൾ എന്തൊക്കെ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിക്കുന്നത്.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരാണ് അഡ്‌മിൻ പാനലിൽ ഉള്ളത്. സ്‌ക്രീൻ ഷോട്ട് ആരാണ് നിർമിച്ചത്? ആരുടെ നിർദേശപ്രകാരമാണ് എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
Content Highlight: Vadakara Kafir screenshot, 'Vadakara Squad WhatsApp, admins questioned'
#Vadakara Kafir Screenshot #Vadakara Squad WhatsApp #Admins Questioned

































