ചായയ്ക്ക് കടുപ്പം കൂടും.....! മിൽമ പാലിൻ്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ, ലിറ്ററിന് നാല് രൂപയുടെ വർധനവ്

ചായയ്ക്ക് കടുപ്പം കൂടും.....! മിൽമ പാലിൻ്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ, ലിറ്ററിന് നാല് രൂപയുടെ വർധനവ്
May 31, 2026 07:44 AM | By VIPIN P V
#Latest News #Milma Milk #Price Hike

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മിൽമ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിക്കും.

വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങൾക്ക് ജനുവരിയിൽ വില വർധിപ്പിച്ചതിനാൽ പുതുക്കിയ നിരക്ക് ബാധകമാകില്ല. ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക് അംഗീകാരം നൽകിയത്.

കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർധന നടപ്പാക്കിയിരുന്നില്ല.

സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിലെ 8 പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷവും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ബോർഡ് യോഗം ചേർന്ന് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടു.

പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.

Content Highlight: Content Highlights:- Milma Milk Price Hike From Tomarrow

#Latest News #Milma Milk #Price Hike

Next TV

Related Stories
തൃശൂരിൽ ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

May 31, 2026 08:24 AM

തൃശൂരിൽ ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തൃശൂരിൽ ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ച് അപകടം, രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ...

Read More >>
തിരുവല്ലയിൽ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

May 31, 2026 08:16 AM

തിരുവല്ലയിൽ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവല്ലയിൽ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച് അപകടം, ഡ്രൈവർക്ക്...

Read More >>
ജനനേന്ദ്രിയത്തിൽ അടക്കം മുറിവ്, ഒന്നരവയസുകാരൻ്റെ കൊലപാതകം; രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു, പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

May 31, 2026 07:27 AM

ജനനേന്ദ്രിയത്തിൽ അടക്കം മുറിവ്, ഒന്നരവയസുകാരൻ്റെ കൊലപാതകം; രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു, പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

ഒന്നരവയസുകാരൻ്റെ കൊലപാതകം, രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു, പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ...

Read More >>
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

May 31, 2026 06:52 AM

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത, 6 ജില്ലകളിൽ യെല്ലോ...

Read More >>
'ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കും'- ലീഗ് മുൻ നേതാവ് നൂർബീന റഷീദ്.

May 31, 2026 05:58 AM

'ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കും'- ലീഗ് മുൻ നേതാവ് നൂർബീന റഷീദ്.

ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കും-ലീഗ് മുൻ നേതാവ് നൂർബീന...

Read More >>
പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം

May 30, 2026 11:15 PM

പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം

മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ...

Read More >>
Top Stories

News Roundup

GCC News