അദ്വൈത് എവിടെ ...? കുളനടയിൽ കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർത്ഥിയെ കാണാതായതായി പരാതി, അന്വേഷണം ഊർജിതം

അദ്വൈത് എവിടെ ...? കുളനടയിൽ കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർത്ഥിയെ കാണാതായതായി പരാതി, അന്വേഷണം ഊർജിതം
May 25, 2026 03:59 PM | By VIPIN P V
#Latest News #Missing #Higher Ssecondary Student #Kerala Police #Complaint #Kulanada

ചെങ്ങന്നൂർ: ( www.truevisionnews.com ) കുളനടയിൽ കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർത്ഥിയെ കാണാതായതായി പരാതി. വെൺമണി ഒമ്പതാം വാർഡിൽ പുന്തല സൗപർണികയിൽ അദ്വൈത് വിജയിയെ (17) ആണ് ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായത്. വെൺമണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ അദ്വൈത്. പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് നാലോടെ കുളനട പഞ്ചായത്ത് ഹൈസ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് അദ്വൈത് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ബസിലാണ് കുളനടയിലേക്ക് പോയത്. സാധാരണയായി വൈകിട്ട് ആറോടെ കുട്ടി തിരികെ എത്താറുള്ളതാണ്. വൈകിട്ടും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അമ്മ ഫോണിൽ വിളിച്ചപ്പോൾ വരുന്നുണ്ട് എന്ന് മറുപടി നൽകിയിരുന്നു.

എന്നാൽ ഇതിനുശേഷം അദ്വൈതിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വെൺമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Content Highlight: Content Highlights:- Complaint Filed Against Missing Higher Ssecondary Student Who Went To Play In Kulanada

#Latest News #Missing #Higher Ssecondary Student #Kerala Police #Complaint #Kulanada

Next TV

Related Stories
വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി

May 25, 2026 05:56 PM

വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ...

Read More >>
ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

May 25, 2026 05:46 PM

ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ...

Read More >>
ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

May 25, 2026 05:34 PM

ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന്...

Read More >>
 നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

May 25, 2026 05:26 PM

നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി തർക്കം; യുവാവിന് നേരെ ആക്രമണം, പോലീസ്...

Read More >>
ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

May 25, 2026 05:03 PM

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ...

Read More >>
Top Stories

News Roundup

GCC News