വിശപ്പിന്റെ പേരിൽ ജീവൻ കവർന്ന കേസ്: അട്ടപ്പാടി മധുവധക്കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

വിശപ്പിന്റെ പേരിൽ ജീവൻ കവർന്ന കേസ്: അട്ടപ്പാടി മധുവധക്കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
May 25, 2026 02:37 PM | By Susmitha Surendran
#Attappadi #Madhumurdercase #Life imprisonment

കൊച്ചി: (https://truevisionnews.com/)  അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ.

ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Content highlight:- Attappadi honey killing case; Twelve accused get life imprisonment

#Attappadi #Madhumurdercase #Life imprisonment

Next TV

Related Stories
കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു

May 25, 2026 03:40 PM

കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു

കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, പൂര്‍ണമായും...

Read More >>
സിപിഎം യോഗങ്ങളിൽ വിമർശനപ്പെരുമഴ; 'നേതാക്കൾക്ക് ജനങ്ങളോട് പെരുമാറാൻ കൗൺസലിങ് നൽകണം'

May 25, 2026 03:19 PM

സിപിഎം യോഗങ്ങളിൽ വിമർശനപ്പെരുമഴ; 'നേതാക്കൾക്ക് ജനങ്ങളോട് പെരുമാറാൻ കൗൺസലിങ് നൽകണം'

സിപിഎം നേതാക്കൾക്ക് ജനങ്ങളോട് പെരുമാറാൻ കൗൺസലിങ്...

Read More >>
'അവളായിട്ട് കണ്ടെത്തിയ പുയ്യാപ്ലയല്ലേ...അതുകൊണ്ടാണ് ആരേയും ഒന്നുമറിയിക്കാതെ അവൾ ഈ കടുംകൈ ചെയ്തത്'; സുഫൈദയുടെ മരണത്തില്‍ ബന്ധു

May 25, 2026 03:05 PM

'അവളായിട്ട് കണ്ടെത്തിയ പുയ്യാപ്ലയല്ലേ...അതുകൊണ്ടാണ് ആരേയും ഒന്നുമറിയിക്കാതെ അവൾ ഈ കടുംകൈ ചെയ്തത്'; സുഫൈദയുടെ മരണത്തില്‍ ബന്ധു

കാസർഗോഡ് ഭർതൃവീട്ടിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദയുടെ മരണത്തിൽ നിന്ന് ഞെട്ടൽ വിട്ടുമാറാതെ...

Read More >>
Top Stories

News Roundup

GCC News