'കാരണമില്ലാതെ അൻസിബ അത്ര ധൈര്യത്തോടെ പ്രതികരിക്കില്ല'; 'അമ്മ'യിലെ വിവാദങ്ങളിൽ തുറന്നടിച്ച് നടൻ കൃഷ്ണ

'കാരണമില്ലാതെ അൻസിബ അത്ര ധൈര്യത്തോടെ പ്രതികരിക്കില്ല'; 'അമ്മ'യിലെ വിവാദങ്ങളിൽ തുറന്നടിച്ച് നടൻ കൃഷ്ണ
2026-05-25T14:15:00 | By Anusree vc
#AMMA Association #Actor Krishna #Ansiba Hassan #Malayalam Cinema #AMMA Controversy

( https://moviemax.in/ ) താര സംഘടനയായ 'അമ്മ'യിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയം. വ്യക്തമായ ഒരു കാരണവുമില്ലാതെ അൻസിബയെപ്പോലൊരു കുട്ടി ഇത്ര ധൈര്യത്തോടെ പ്രതികരിക്കില്ലെന്ന് തുറന്നടിക്കുകയാണ് നടൻ കൃഷ്ണ. സംഘടനയുടെ നേതൃത്വത്തിൽ മാറ്റം വരണമെന്നും 'അമ്മ'യ്ക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്നത് വ്യക്തമാണെന്നും താരം പ്രതികരിച്ചു.

താനീ ഗ്രൂപ്പിൽ വെറുമൊരു അംഗമാണെന്നും എല്ലാവർഷവും ഉണ്ടാകാറുള്ള മീറ്റിങുകളിൽ പങ്കെടുക്കുകയും എല്ലാവരുമായും സൗഹൃദം പുലർത്തുകയും ചെയ്യാറുണ്ടെന്നും നടൻ പറയുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങൾ കാണുമ്പോഴാണ് പലതിന്‍റെയും ഗൗരവം മനസിലാകുന്നതെന്ന് നടൻ പ്രതികരിച്ചു.

അമ്മയുടെ പ്രവർത്തനങ്ങൾ മുതിർന്നവരുടെ ഒരു സംഘം വിലയിരുത്തേണ്ടിയിരിക്കുന്നു എന്നും നടൻ പറഞ്ഞു. ഇതൊരു കുട്ടിക്കളിയല്ലെന്നും ഇവിടെ ഘടനാപരമായ ഒരു പ്രവർത്തനം അത്യാവശ്യമാണെന്നും പറഞ്ഞ നടൻ നേതൃത്വത്തെയും വിമർശിച്ചു. ഏതൊരു സംവിധാനത്തിലും ഒരു വ്യത്യാസം വന്നാൽ ഇവിടെ വികസം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇത്തവണ വനിതാ നേതാക്കളെ കൊണ്ടുവന്നത്. മണിയൻ പിള്ള ബാബുവിന്‍റെ നേതൃത്വം വളരെ മികച്ചതായിരുന്നുവെന്നും വ്യക്തമായ വിലയിരുത്തലിന് അവരെ തിരിച്ചു കൊണ്ടുവരണമെന്നും നടൻ പറയുന്നു.

Content Highlight: Content Highlights:- 'Ansiba wouldn't react so boldly without a reason'; Actor Krishna speaks out on the controversies in 'Amma'

#AMMA Association #Actor Krishna #Ansiba Hassan #Malayalam Cinema #AMMA Controversy

Next TV

Related Stories
'എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, മലയാളം വായിക്കാൻ ബുദ്ധിമുട്ടാണ്'; തുറന്നുപറഞ്ഞ് നടി ലെന

Jul 9, 2026 04:32 PM

'എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, മലയാളം വായിക്കാൻ ബുദ്ധിമുട്ടാണ്'; തുറന്നുപറഞ്ഞ് നടി ലെന

മലയാളം നന്നായി സംസാരിക്കാൻ അറിയുന്നതെന്നും തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്നും തുറന്നുപറഞ്ഞ് നടി ലെന....

Read More >>
ചെറിയൊരു ഇടവേള...! സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ മമിത ബൈജു

Jul 9, 2026 09:47 AM

ചെറിയൊരു ഇടവേള...! സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ മമിത ബൈജു

സമൂഹമാധ്യമങ്ങളിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുന്നതായി നടി മമിത...

Read More >>
Top Stories










News Roundup






GCC News






News from Regional Network