---
title: "'ഞാനൊരു നെപ്പോ കിഡ് ആണ്, പക്ഷെ...'അച്ഛന്റെയും അമ്മയുടെയും പേരിലല്ല സ്വന്തമായി വളരണം; കരിയർ പ്രതിസന്ധികളെക്കുറിച്ച് റുഷിൻ ഷാജി കൈലാസ്"
english_title: "Content highlight:-Rushin Shaji Kailas on career crises"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361655/content-highlight-Rushin-Shaji-Kailas-on-career-crises"
published_at: "2026-05-25T14:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14174f0bed5_retyert.jpg"
keywords: ["Latest News", "Annie", "Shaji Kailas"]
---

# 'ഞാനൊരു നെപ്പോ കിഡ് ആണ്, പക്ഷെ...'അച്ഛന്റെയും അമ്മയുടെയും പേരിലല്ല സ്വന്തമായി വളരണം; കരിയർ പ്രതിസന്ധികളെക്കുറിച്ച് റുഷിൻ ഷാജി കൈലാസ്

> **Lead Summary:** പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മൂന്നാമത്തെ മകനാണ് റുഷിൻ ഷാജി കൈലാസ്. സിനിമയിൽ സാന്നിധ്യമറിയിച്ചെങ്കിലും കരിയറിൽ സ്വന്തമായി ഒരു പേരെടുക്കാൻ റുഷിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ റുഷിൻ ഒരു യൂട്യൂബ് ചാനലുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ തന്റെ ജീവിതം ഇപ്പോൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും കരിയർ പ്രതിസന്ധിയിലൂടെയുമാണ് കടന്നുപോകുന്നതെന്ന് പുതിയ വ്ലോഗിലൂടെ താരം വെളിപ്പെടുത്തുന്നു.

## Article Content

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മൂന്നാമത്തെ മകനാണ് റുഷിൻ ഷാജി കൈലാസ്. സിനിമയിൽ സാന്നിധ്യമറിയിച്ചെങ്കിലും കരിയറിൽ സ്വന്തമായി ഒരു പേരെടുക്കാൻ റുഷിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ റുഷിൻ ഒരു യൂട്യൂബ് ചാനലുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ തന്റെ ജീവിതം ഇപ്പോൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും കരിയർ പ്രതിസന്ധിയിലൂടെയുമാണ് കടന്നുപോകുന്നതെന്ന് പുതിയ വ്ലോഗിലൂടെ താരം വെളിപ്പെടുത്തുന്നു.

>  "ഞാനൊരു നെപ്പോ കിഡ് ആണ്. എന്റെ അച്ഛനെയും അമ്മയെയും വെച്ചാണ് ഞാൻ അറിയപ്പെടുന്നത്. അതിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷേ അച്ഛനെയും അമ്മയെയും മാത്രം വെച്ച് നമുക്ക് ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ പറ്റുമോ?" റുഷിൻ ചോദിക്കുന്നു.

 യൂട്യൂബ് ചാനൽ തുടങ്ങിയെങ്കിലും അച്ഛനും അമ്മയും ഉൾപ്പെടുന്ന വീഡിയോകൾക്ക് മാത്രമാണ് വ്യൂസ് ലഭിക്കുന്നത്. ആളുകൾക്ക് അവരെ കാണാനും വീട്ടിലെ വിശേഷങ്ങൾ അറിയാനുമാണ് താല്പര്യം, എന്നെ കാണാൻ താല്പര്യമില്ലെന്ന് റുഷിൻ പറയുന്നു.

'ഇനിയെന്ത്' എന്ന ചിന്ത വലിയ സ്ട്രെസ്സ്  ഉണ്ടാക്കുന്നുണ്ട്. അടുത്ത വീഡിയോയ്ക്കുള്ള കണ്ടന്റ് പോലും കിട്ടുന്നില്ല. സ്ട്രെസ്സ് കാരണം ഇരുപത്തിയൊന്ന് വയസ്സിൽ മുടി വരെ കൊഴിയാൻ തുടങ്ങി. ഈ പ്രതിസന്ധി മറികടക്കാൻ ഉപരിപഠനത്തിനായി  പോയാലോ എന്ന് ആലോചിക്കുന്നുണ്ട്. അതിനൊപ്പം വ്ലോഗിങ്ങും കൊണ്ടുപോകാനാണ് പ്ലാൻ.

ഇൻട്രോവർട്ട് സ്വഭാവം: താനൊരു ഇൻട്രോവർട്ട് ആണെന്നും ഇത്രയും കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കാൻ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും റുഷിൻ വ്യക്തമാക്കുന്നു. തന്റെ പ്രായത്തിലുള്ള പല യുവാക്കളും കരിയറിനെക്കുറിച്ച് ഓർത്ത് ഇത്തരം സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ടെന്നും, മുന്നോട്ട് പോകാൻ എന്തെങ്കിലും നല്ല നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ കമന്റിലൂടെ പങ്കുവെക്കണമെന്നും പറഞ്ഞാണ് റുഷിൻ വീഡിയോ അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361655/content-highlight-Rushin-Shaji-Kailas-on-career-crises)