---
title: "സിനിമാക്കഥയെ വെല്ലുന്ന 'അമ്മ' വിവാദം: ദല്ലാൾ നന്ദകുമാറുമായുള്ള ആ രഹസ്യക്കരാർ പുറത്ത്! ശ്വേത മേനോൻ കുരുക്കിലേക്ക്?"
english_title: "Content highlight:-Controversial contract document of star organization Amma Family Sangam released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361639/content-highlight-controversial-contract-document-of-star-organization-amma-family-sangam-released"
published_at: "2026-05-25T14:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a140da1a7eba_AMMA.jpg"
keywords: ["LATEST NEWS", "AMMA", "SWETHA MENON"]
---

# സിനിമാക്കഥയെ വെല്ലുന്ന 'അമ്മ' വിവാദം: ദല്ലാൾ നന്ദകുമാറുമായുള്ള ആ രഹസ്യക്കരാർ പുറത്ത്! ശ്വേത മേനോൻ കുരുക്കിലേക്ക്?

> **Lead Summary:** **[** താരസംഘടനയായ 'അമ്മ'യുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട വിവാദ സ്പോൺസർഷിപ്പ് കരാർ രേഖകൾ പുറത്തുവന്നു. ദല്ലാൾ നന്ദകുമാർ ചെയർമാനായ വെണ്ണലയിലെ ക്ഷേത്രമായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. നന്ദകുമാറിന്റെ സഹായത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്.

## Article Content

**[** താരസംഘടനയായ 'അമ്മ'യുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട വിവാദ സ്പോൺസർഷിപ്പ് കരാർ രേഖകൾ പുറത്തുവന്നു. ദല്ലാൾ നന്ദകുമാർ ചെയർമാനായ വെണ്ണലയിലെ ക്ഷേത്രമായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. നന്ദകുമാറിന്റെ സഹായത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്.

 'അമ്മ'യ്ക്ക് വേണ്ടി കുക്കു പരമേശ്വരനും, ക്ഷേത്രത്തിന് വേണ്ടി ദല്ലാൾ നന്ദകുമാറുമാണ് ഔദ്യോഗിക കരാറിൽ ഒപ്പിട്ടത്. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കുന്നതിന് മുൻകൈ എടുത്തത് 'അമ്മ' പ്രസിഡന്റ് ശ്വേത മേനോനാണ്. അശരണരായ കലാകാരന്മാരെ സഹായിക്കാൻ ക്ഷേത്രം നൽകാനിരുന്ന തുക, സംഭാവനയായി സ്വീകരിക്കുന്നതിന് പകരം സ്പോൺസർഷിപ്പ് കരാറാക്കി മാറ്റിയത് ശ്വേത മേനോനാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനായി ക്ഷേത്രഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ചതായും ആക്ഷേപമുണ്ട്.

ഈ ഇടപാടുകളിൽ ശ്വേത മേനോന്റെ അടുത്ത സുഹൃത്തായ ഒരാൾ ഇടനിലക്കാരനായി പ്രവർത്തിച്ചതായും ആരോപണമുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട ആകെ തുകയിൽ 30 ലക്ഷം രൂപ മാത്രമാണ് സംഘടനയ്ക്ക് ഇതുവരെ ലഭിച്ചത്. ബാക്കി 45 ലക്ഷം രൂപ കൂടി ഇനി ലഭിക്കാനുണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/361639/content-highlight-controversial-contract-document-of-star-organization-amma-family-sangam-released)