‘ലീ മരിച്ചിട്ട് 11 വർഷം, ഇപ്പോഴും അദ്ദേഹത്തെ ഓർത്ത് ജനങ്ങൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്’; വിഡി സതീശനെ ലീ ക്വാൻ യുവിനോട് ഉപമിച്ച് മോഹൻലാൽ

‘ലീ മരിച്ചിട്ട് 11 വർഷം, ഇപ്പോഴും അദ്ദേഹത്തെ ഓർത്ത് ജനങ്ങൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്’; വിഡി സതീശനെ ലീ ക്വാൻ യുവിനോട് ഉപമിച്ച് മോഹൻലാൽ
2026-05-25T14:04:00 | By Anusree vc
#VD Satheesan #Mohanlal #Kerala CM #LeeKuan Yew #Lalettan Speech

(https://moviemax.in/) മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ അദ്ദേഹത്തെ ആധുനിക സിംഗപ്പൂരിന്റെ സൃഷ്ടാവായ ലീ ക്വാൻ യുവിനോട് ഉപമിച്ച് നടൻ മോഹൻലാൽ. ഒരാൾക്ക് മറ്റൊരാളാവാൻ സാധിക്കില്ലെങ്കിലും എപ്പോഴും ജാഗ്രതയോടെ ലോകത്തെയും ജീവിതത്തെയും വീക്ഷിക്കുകയും ഒരു വിദ്യാർത്ഥിയെപ്പോലെ നിരന്തരം പഠിക്കുകയും ചെയ്യുന്ന സതീശന് ലീ ക്വാൻ യുവിനെപ്പോലെ സ്വപ്നം കാണാനും കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളത്തെ സൃഷ്ടിക്കാനും സാധിക്കട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ തന്റെ മനസ്സിൽ തെളിഞ്ഞത് ലീ ക്വാൻ യുവിന്റെ ജീവിതമാണെന്ന് മോഹൻലാൽ പറഞ്ഞു. താൻ നിരന്തരം യാത്ര ചെയ്യുന്ന സിംഗപ്പൂരിലെ സൗഹൃദ സദസ്സുകൾ, ലീ മരിച്ച് ഇത്രയും വർഷമായിട്ടും അദ്ദേഹത്തെ ഓർക്കാതെ പിരിയാറില്ലെന്നും ഒരു ഭരണാധികാരി ജനങ്ങളുടെ ഹൃദയത്തിന്റെ ഭാഗമാകുന്നത് അവിടെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറിവ്, ലോകാനുഭവങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ്, നാടിനോടുള്ള സ്നേഹം, സത്യസന്ധത, കഠിനാധ്വാനം എന്നിവയെല്ലാം ലീയിൽ ഒത്തുചേർന്നിരുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റായ സതീശൻ സാറും വലിയൊരു ഡ്രീമർ ആയിരിക്കുമെന്നും അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ കേരളം വളരുമെന്നും മോഹൻലാൽ പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രൻ നാടിന്റെ തന്നെ മുഖ്യനായി മാറിയ അനർഘ നിമിഷമാണിതെന്ന് വിശേഷിപ്പിച്ച താരം, കേരളം നേരിടുന്ന ചില പ്രധാന വെല്ലുവിളികളും ആശങ്കകളും മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. പരിസര ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന രോഗങ്ങൾ, ആശങ്കപ്പെടുത്തുന്ന റോഡ് അപകടങ്ങൾ, സംസ്ഥാനത്ത് പടരുന്ന മയക്കുമരുന്ന് വിപത്ത് എന്നിവയ്ക്കെതിരെ സർക്കാർ ഉരുക്കുമുഷ്ടിയോടെ പോരാടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 'നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന തന്റെ സിനിമാ ഡയലോഗ് ഓർമ്മിപ്പിച്ച താരം, ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയാൽ മയക്കുമരുന്ന് മാഫിയയെ തുടച്ചുനീക്കാൻ സർക്കാരിന് സാധിക്കുമെന്നും വിശ്വസിക്കുന്നതായി വ്യക്തമാക്കി.

കക്ഷിരാഷ്ട്രീയമല്ല, രാഷ്ട്രബോധമാണ് തന്നെ നയിക്കുന്നതെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാ ജനങ്ങളുടേതുമാണെന്നും മോഹൻലാൽ പറഞ്ഞു. അവകാശങ്ങൾക്കൊപ്പം വരുന്ന നിഴലാണ് കടമകൾ. ഒരു കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്റെ എല്ലാ പിന്തുണയും സഹായങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ സർക്കാരിനും വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ചാണ് മോഹൻലാൽ പ്രസംഗം അവസാനിപ്പിച്ചത്.

Content Highlight: Content Highlights:- Mohanlal compares VD Satheesan to Lee Kuan Yew

#VD Satheesan #Mohanlal #Kerala CM #LeeKuan Yew #Lalettan Speech

Next TV

Related Stories
'എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, മലയാളം വായിക്കാൻ ബുദ്ധിമുട്ടാണ്'; തുറന്നുപറഞ്ഞ് നടി ലെന

Jul 9, 2026 04:32 PM

'എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, മലയാളം വായിക്കാൻ ബുദ്ധിമുട്ടാണ്'; തുറന്നുപറഞ്ഞ് നടി ലെന

മലയാളം നന്നായി സംസാരിക്കാൻ അറിയുന്നതെന്നും തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്നും തുറന്നുപറഞ്ഞ് നടി ലെന....

Read More >>
ചെറിയൊരു ഇടവേള...! സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ മമിത ബൈജു

Jul 9, 2026 09:47 AM

ചെറിയൊരു ഇടവേള...! സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ മമിത ബൈജു

സമൂഹമാധ്യമങ്ങളിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുന്നതായി നടി മമിത...

Read More >>
ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

Jul 8, 2026 08:44 PM

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി, കേസെടുക്കാനാവില്ലെന്ന്...

Read More >>
Top Stories










News Roundup






GCC News