കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ അഴീക്കലിൽ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ച അപകടത്തിന്‍റെ സിസിടിവി പുറത്ത്. ഇന്നലെയാണ് വിജയാഘോഷത്തിനായി കൊണ്ടുവന്ന പടക്കം പൊട്ടിത്തെറിച്ച് എട്ട് വയസുകാരൻ അമാൻ മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. സഹോദരൻ അൻഫാൽ (12), സുഹൃത്തുക്കളായ ബദാവി (7) സൽമാനുൽ ഫാരിസ് (12) എന്നിവർക്കാണ് പരുക്കേറ്റത്.
അഴീക്കോട് പുന്നക്കപ്പാറയിൽ വെച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം. തൊട്ടടുത്തുള്ള കോൺഗ്രസ് ഓഫീസിലെ ആഘോഷപരിപാടികൾക്കായി കൊണ്ടുവന്ന പടക്കങ്ങളിൽ ബാക്കിവന്നവയുമായി കുട്ടികൾ കളിക്കുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘം തൊട്ടടുത്തുള്ള ഗ്രൌണ്ടിലെത്തി പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ശേഖരിച്ച പടക്കം പേപ്പർ ഗ്ലാസുകൊണ്ടുണ്ടാക്കിയ തിരിയിൽ തീ കൊളുത്തി കുട്ടികൾ പൊട്ടിക്കാൻ കുട്ടികൾ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടിയുടെ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റു. ഈ മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.
CCTV footage of the accident in which a child died after a firecracker exploded in Azheekal Kannur has been released

































