---
title: "കൂടെ നിൽക്കുന്നവരെ ചേർത്തുപിടിച്ച് പേളി; ബേബി സിറ്ററിന് സ്വർണ്ണസമ്മാനം, വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ"
english_title: "Pearl hugs those standing by her; Babysitter receives gold award, fans tear up after watching the video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360174/pearl-hugs-those-standing-by-her-babysitter-receives-gold-award-fans-tear-up-after-watching-the-video"
published_at: "2026-05-18T14:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ad61cb3c7e_sdfsdgf.jpg"
keywords: []
---

# കൂടെ നിൽക്കുന്നവരെ ചേർത്തുപിടിച്ച് പേളി; ബേബി സിറ്ററിന് സ്വർണ്ണസമ്മാനം, വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ

> **Lead Summary:** **[** തന്റെ മക്കളുടെ ബേബി സിറ്ററായ രഞ്ജുവിന് സർപ്രൈസായി സ്വർണ്ണമാലയും കൈച്ചെയിനും സമ്മാനിക്കുന്ന പേളി മാണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാകുന്നു. സമ്മാനം നൽകിയ ശേഷം പേളിയും രഞ്ജുവും കെട്ടിപ്പിടിച്ച് വികാരാധീനരാകുന്ന ദൃശ്യങ്ങൾ ആരാധകരുടെ മനസ്സ് നിറയ്ക്കുകയാണ്. സ്വന്തം അനിയത്തിയെപ്പോലെയാണ് രഞ്ജുവിനെ താൻ കാണുന്നതെന്ന് പേളി വീഡിയോയിൽ പറയുന്നു.

## Article Content

**[** തന്റെ മക്കളുടെ ബേബി സിറ്ററായ രഞ്ജുവിന് സർപ്രൈസായി സ്വർണ്ണമാലയും കൈച്ചെയിനും സമ്മാനിക്കുന്ന പേളി മാണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാകുന്നു. സമ്മാനം നൽകിയ ശേഷം പേളിയും രഞ്ജുവും കെട്ടിപ്പിടിച്ച് വികാരാധീനരാകുന്ന ദൃശ്യങ്ങൾ ആരാധകരുടെ മനസ്സ് നിറയ്ക്കുകയാണ്. സ്വന്തം അനിയത്തിയെപ്പോലെയാണ് രഞ്ജുവിനെ താൻ കാണുന്നതെന്ന് പേളി വീഡിയോയിൽ പറയുന്നു.

> "രണ്ട് വർഷമായി രഞ്ജു ഞങ്ങൾക്കൊപ്പമുണ്ട്. ഇളയ മകൾ നിറ്റാര ജനിച്ച് ഞാൻ വീട്ടിലേക്ക് വന്ന അന്നാണ് അവൾ ജോയിൻ ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങളുടെ കൂടെ നിന്ന കുട്ടിയാണ്. മക്കളുടെ കാര്യങ്ങൾ മാത്രമല്ല, എന്റെ കാര്യങ്ങൾ വരെ അവൾ നോക്കും. ഞാൻ പറയാതെ തന്നെ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്ന നല്ലൊരു പാവം കൊച്ചാണ്.

> അവളിപ്പോൾ ഞങ്ങൾക്ക് ബേബി സിറ്റർ മാത്രമല്ല, കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്. എനിക്കൊരു അനിയത്തിയെപ്പോലെ. അവളുടെ സഹോദരിക്ക് സുഖമില്ലാത്തതുകൊണ്ട് രഞ്ജു കുറച്ചു ദിവസത്തേക്ക് നാട്ടിൽ പോവുകയാണ്. അവൾ പോകും മുമ്പ് നല്ലൊരു സമ്മാനം നൽകണമെന്ന് തോന്നി. അതുകൊണ്ടാണ് ഒരു മാലയും കൈച്ചെയിനും വാങ്ങിയത്."

വീഡിയോ പുറത്തുവന്നതിന് പിന്നാലെ പേളിയെ പ്രശംസിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. അടുത്തിടെ വിവാഹിതയായ ഇൻഫ്ലൂവൻസർ ദിയ കൃഷ്ണയുമായി താരതമ്യം ചെയ്തും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

> "സ്വന്തം ഭർത്താവിന്റെ അമ്മയെപ്പോലും 'അമ്മ' എന്ന് വിളിക്കാത്ത സോ കോൾഡ് ഇൻഫ്ലൂവൻസേഴ്സിന്റെ കാലത്ത്, വീട്ടിലെ ബേബി സിറ്ററിനെ കൂടപ്പിറപ്പായി കാണുന്ന പേളി ഒരു മാലാഖയാണ്" എന്നായിരുന്നു ഒരാളുടെ കമന്റ്. പേളിയും രഞ്ജുവും കരഞ്ഞപ്പോൾ തങ്ങളുടെ കണ്ണുകളും നിറഞ്ഞുവെന്നാണ് ഭൂരിഭാഗം ആരാധകരും കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/360174/pearl-hugs-those-standing-by-her-babysitter-receives-gold-award-fans-tear-up-after-watching-the-video)