റെഡിയാക്കി വച്ചോ ... പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂളുകള്‍ തുറക്കാനിരിക്കെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി എംവിഡി

റെഡിയാക്കി വച്ചോ ... പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂളുകള്‍ തുറക്കാനിരിക്കെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി എംവിഡി
May 18, 2026 08:55 PM | By Athira V

തിരുവന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കെ കുട്ടികളുടെ സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുമാണ് എംവിഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്

1. ഏതു ക്ലാസ് വാഹനമാണോ ഓടിക്കുന്നത് ആ ക്ലാസ് വാഹനങ്ങള്‍ ഓടിച്ച് കുറഞ്ഞത് പത്തു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

2. മദ്യപിച്ചോ, അമിത വേഗതയില്‍ ഓടിച്ചതിനോ IPC 279,337,338,304A എന്നീ വകുപ്പ് പ്രകാരമോ ഒരു പ്രാവശ്യമെങ്കിലും ശിക്ഷിക്കപ്പെട്ടവരാകരുത്.കൂടാതെ POCSO/NDPS കേസുകളില്‍ ഉള്‍പ്പെട്ടവരാകരുത്.

3. ചുവന്ന ലൈറ്റ് മറികടക്കുക, ലയിന്‍ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് രണ്ടു പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാന്‍ പാടില്ല.

4. ക്രിമിനല്‍ കേസുകളില്‍ പെട്ടവരല്ല എന്നുറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണം.

5. കറുത്ത പാന്റും, വെളുത്ത ഷര്‍ട്ടും യൂണിഫോമായി ധരിക്കുകയും ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരിക്കുകയും വേണം.

MVD issues instructions to school bus drivers

Next TV

Related Stories
തേങ്ങ പറിക്കുന്നതിനിടെ കടന്നൽ ആക്രമണം; തൊഴിലാളികൾക്കും സഹായികളായ സ്ത്രീകൾക്കും കുത്തേറ്റു

May 18, 2026 10:03 PM

തേങ്ങ പറിക്കുന്നതിനിടെ കടന്നൽ ആക്രമണം; തൊഴിലാളികൾക്കും സഹായികളായ സ്ത്രീകൾക്കും കുത്തേറ്റു

കടന്നൽ ആക്രമണം, തൊഴിലാളികൾക്കും സഹായികളായ സ്ത്രീകൾക്കും...

Read More >>
Top Stories










News Roundup