---
title: "'നിസ്കരിക്കാൻ മടി, കല്യാണം കഴിച്ച് കുഞ്ഞ് പിറന്ന ശേഷം രണ്ടാമത്തെ ഭാര്യയ്ക്കും മൂന്നാമത്തെ ഭാര്യയ്ക്കും പിന്നാലെ പോകും'; തുറന്നടിച്ച് മുൻനടി മുംതാസ്"
english_title: "Actress Mumtaz, Islamic Studies, Beliefs, Muslim Prayer, Marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360115/actress-mumtaz-islamic-studies-beliefs-muslim-prayer-marriage"
published_at: "2026-05-18T11:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aad5b9a1f0_mumthas.jpg"
keywords: []
---

# 'നിസ്കരിക്കാൻ മടി, കല്യാണം കഴിച്ച് കുഞ്ഞ് പിറന്ന ശേഷം രണ്ടാമത്തെ ഭാര്യയ്ക്കും മൂന്നാമത്തെ ഭാര്യയ്ക്കും പിന്നാലെ പോകും'; തുറന്നടിച്ച് മുൻനടി മുംതാസ്

> **Lead Summary:** ** ഒരു** കാലത്ത് ​ഗ്ലാമറസ് റോളുകളിലൂടെ ശ്ര​​​ദ്ധ നേടിയ നടിയാണ് മുംതാസ്. എന്നാൽ ഗ്ലാമർ ലോകം വേണ്ടെന്ന് വെച്ച് സാധാരണ ജീവിതം നയിക്കുകയാണ് ഇന്ന് മുംതാസ്.

## Article Content

** ഒരു** കാലത്ത് ​ഗ്ലാമറസ് റോളുകളിലൂടെ ശ്ര​​​ദ്ധ നേടിയ നടിയാണ് മുംതാസ്. എന്നാൽ ഗ്ലാമർ ലോകം വേണ്ടെന്ന് വെച്ച് സാധാരണ ജീവിതം നയിക്കുകയാണ് ഇന്ന് മുംതാസ്.

ഇസ്ലാമിക പഠനങ്ങളും മുംതാസ് ചെയ്യുന്നുണ്ട്. സിനെഉലകം എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിശ്വാസത്തെക്കുറിച്ച് മുംതാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മുസ്ലിം വിശ്വാസികൾ നിസ്കാരത്തിന്റെ പ്രാധാന്യം മനസിലാക്കാതെ ജീവിക്കുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു. മുസ്ലിങ്ങൾ ആൽക്കഹോൾ കുടിക്കുന്നതും സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നമുണ്ടാക്കുന്നതും എന്നെ ദേഷ്യം പിടിപ്പിക്കുന്നത്.

ഇതിനെല്ലാം നിങ്ങൾക്ക് ശിക്ഷ കിട്ടും. മരണ ശേഷം മാത്രമല്ല. ഈ ലോകത്ത് വെച്ച് തന്നെ. അള്ളാഹുവിന്റെ ആജ്ഞകൾക്ക് എതിരായി അവർ പോകുമ്പോൾ ഈ ജീവിതം നശിക്കും. പ്രാക്ടീസ് ചെയ്യുന്ന മുസ്ലിങ്ങൾ പ്രാക്ടീസ് ചെയ്യാത്തവരെ താഴ്ന്നവരായി കാണുന്നത് എനിക്കിഷ്ടമല്ല.

അത് സാത്താൻ നോക്കുന്ന വിധമാണ്. ആരെയും താഴ്ന്നവരായി കാണരുത്. മുസ്ലിങ്ങളായാലും മുസ്ലിങ്ങൾ അല്ലാത്തവർക്കും. എന്റെ ക്രിയേഷനെ ജഡ്ജ് ചെയ്യാൻ നീ ആരാണെന്ന് അള്ളാഹു ചോദിക്കും. അവർ നരകത്തിലേക്ക് പോകുമെന്ന് പറയാൻ ഞാൻ ആരാണ്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടതെന്നും മുംതാസ് പറയുന്നു.

നാല് ഭാര്യമാരെ വിവാ​ഹം ചെയ്യാനാണ് അള്ളാഹുവിന്റെ അനുവാദമുള്ളത്. എന്നാൽ അത് മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നുണ്ട്. ഖുറാനിൽ പറയുന്നത് പ്രകാരം യുദ്ധത്തിന് ശേഷം ഒരുപാട് പുരുഷൻമാർ മരിച്ചു. ഒരുപാട് വിധവകളും കുട്ടികളും.

സ്ത്രീകളെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല. അവർക്ക് സംരക്ഷണം വേണം. സമയത്തിലും പണത്തിലും നാല് ഭാര്യമാരോട് നിങ്ങൾക്ക് നീതി കാണിക്കാൻ പറ്റുമെങ്കിൽ എന്ന് ഖുറാനിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പ്രണയം മനസിലാണ്. അത് തുല്യമാകില്ല.

ഒരു ഭാര്യയെ തന്നെ നോക്കാൻ പറ്റാത്തവർ കല്യാണമേ കഴിക്കാൻ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. എന്നാൽ ആണുങ്ങൾ ചെയ്യുന്നത് ഒരാളെ കല്യാണം കഴിച്ച് കുഞ്ഞ് പിറന്ന ശേഷം രണ്ടാമത്തെ ഭാര്യയ്ക്കും മൂന്നാമത്തെ ഭാര്യയ്ക്കും പിന്നാലെ പോകും.

അത് ഇസ്ലാമികമല്ലെന്നും മുംതാസ് പറയുന്നു. നാല് വിവാഹം അള്ളാഹുവിന്റെ കമാൻഡ് അല്ല. അനുവാദമാണ്. ആണുങ്ങൾ അത് ദുരുപയോ​ഗം ചെയ്യുന്നു. നമസ്കരിക്കാൻ തയ്യാറല്ല. അത് കമാൻഡ് ആണ്. പക്ഷെ അത് ചെയ്യാതെ നാല് ഭാര്യമാരെ വേണമെന്നത് തെറ്റാണെന്നും മുംതാസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/360115/actress-mumtaz-islamic-studies-beliefs-muslim-prayer-marriage)