കോഴിക്കോട്: ( www.truevisionnews.com ) സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കാനെത്തിയവര്‍ക്കും സഹായികളായി എത്തിയ രണ്ട് സ്ത്രീകള്‍ക്കും കടന്നല്‍ കുത്തേറ്റു.
മുക്കം കാരശേരി കറുത്തപറമ്പ് മോലിക്കാവിലാണ് അപകടമുണ്ടായത്. ഗോതമ്പ് റോഡ് സ്വദേശി കണ്ണന്‍കുട്ടി(57), കുവ്വപറമ്പത്ത് വാസു(55) എന്നിവര്‍ക്കും തേങ്ങ പെറുക്കി കൂട്ടുന്നതിന് സഹായികളായെത്തിയ രണ്ട് സ്ത്രീകള്‍ക്കുമാണ് കുത്തേറ്റത്.
തേങ്ങ വലിക്കുന്നതിനിടയില്‍ തെങ്ങിന് മുകളില്‍ കൂടുകൂട്ടിയിരുന്ന കടന്നല്‍ക്കൂട്ടം ഒന്നാകെ ഇളകി ആക്രമിക്കുകയായിരുന്നു. വലിയപറമ്പിലുള്ള സ്വകാര്യ വ്യക്തിയുടെ മോലിക്കാവിലെ പറമ്പില്‍ രാവിലെ ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Wasp attack, workers and female helpers stung

































