മലയാള സിനിമയ്ക്ക് പത്മരാജന്റെ കണ്ടെത്തലായിരുന്നു ജയറാം. മിമിക്രി രംഗത്തു തിളങ്ങിയ ജയറാമിനെ സിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുക എന്ന നിയോഗം പത്മരാജനു വേണ്ടി കാലം കാത്തുവച്ചതായിരുന്നു.
1988-ല്‍ പദ്മരാജന്റെ 'അപരന്‍' എന്ന ചിത്രത്തിലൂടെ ജയറാം നായകനായി അരങ്ങേറ്റം കുറിച്ചു. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ജയറാം വളരെ പെട്ടെന്ന് തന്നെ കുടുംബസദസ്സുകളുടെ പ്രിയനായകനായി മാറി. ജയറാമിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കൊച്ചിന്‍ കലാഭവന്‍ മലയാള സിനിമയ്ക്കു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് നടന്‍ ജയറാം. സിദ്ദിഖ് (സംവിധായകന്‍), ലാല്‍, ദിലീപ്, കലാഭവന്‍ മണി, എന്‍ എഫ് വര്‍ഗീസ്, സൈനുദ്ദീന്‍, ഹരിശ്രീ അശോകന്‍, നാദിര്‍ഷ, സലിം കുമാര്‍, അബി എന്നിവരെയൊക്കെ പോലെ കലാഭവന്റെ കുട്ടി എന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് ജയറാമും.
തുടക്കത്തില്‍ തന്നെ ഏറെ കലാമൂല്യമുള്ളതും ജനശ്രദ്ധയാകര്‍ഷിച്ചതുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് ജയറാമിനെ മലയാളത്തിലെ മുന്‍നിര നായകനിരയിലേക്ക് ഉയര്‍ത്തിയത്. മൂന്നാം പക്കം (1988), മഴവില്‍ക്കാവടി (1989), കേളി (1991) തുടങ്ങി നിരവധിയേറെ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.
സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ കുടുംബസദസ്സുകളുടെ പ്രിയതാരമായി ജയറാമിനെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ പലതും അക്കാലത്തെ തിയേറ്റര്‍ ഹിറ്റുകളായിരുന്നു.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയവയെല്ലാം ഉദാഹരണം. മലയാളത്തിനപ്പുറത്തേക്ക് തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ജയറാമിന് സാധിച്ചു. ഗോകുലം, പുരുഷലക്ഷണം, കോലങ്ങള്‍, തെനാലി, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ചിലതുമാത്രം.
കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. കമല്‍ഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം.
Content Highlight: Do you understand this favorite of Malayalees?


































