---
title: "കോളേജില്‍ നേരിട്ട റാഗിംഗിനെ കുറിച്ച് തുറന്ന്  പറഞ്ഞ് മമിത ബൈജു"
english_title: "Mamita talks openly about the ragging she faced in college"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35935/mamita-talks-openly-about-the-ragging-she-faced-in-college"
published_at: "2022-04-05T15:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c0cd93c19f_MAMITHA.jpg"
keywords: []
---

# കോളേജില്‍ നേരിട്ട റാഗിംഗിനെ കുറിച്ച് തുറന്ന്  പറഞ്ഞ് മമിത ബൈജു

> **Lead Summary:** ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ യുവതാരമാണ് മമിത ബൈജു. ഇപ്പോഴിതാ ഓപ്പറേഷന്‍ ജാവയിലെ അഭിനയത്തിന് ശേഷം ആദ്യമായി കോളേജിലെത്തിയപ്പോള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന റാഗിംഗിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

## Article Content

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ യുവതാരമാണ് മമിത ബൈജു. ഇപ്പോഴിതാ ഓപ്പറേഷന്‍ ജാവയിലെ അഭിനയത്തിന് ശേഷം ആദ്യമായി കോളേജിലെത്തിയപ്പോള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന റാഗിംഗിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘എസ്.എച്ച് കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റ് ഇയറാണ്. കേളേജില്‍ എത്തിയ ഫസ്റ്റ് ഡേ തന്നെ അവര്‍ അവിടെ പിടിച്ചുനിര്‍ത്തി. താനല്ലേ ഈ സിനിമയ്ക്ക് അകത്തൊക്കെ ഉള്ളതെന്ന് ചോദിച്ചു.

ആ അതെ എന്ന് പറഞ്ഞു. ഏത് സിനിമയില്‍ ആണെന്ന് ചോദിച്ചു. ഓപ്പറേഷന്‍ ജാവയിലാണെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ജാവയ്ക്ക് അകത്ത് എവിടെയാണെന്നായി അവര്‍. ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലു ചേട്ടന്റെ പെയര്‍ ആയിട്ടുള്ള അല്‍ഫോണ്‍സ ആയിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു.’

‘അതേതോ വലിയ കൊച്ചല്ലേ അത് താനല്ലല്ലോ തന്റെ മാസ്‌ക് ഒന്ന് മാറ്റിക്കേ എന്ന് പറഞ്ഞു. അവസാനം ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്ത് കാണിച്ചുകൊടുത്തു. ദേ ചേട്ടാ ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ഇത് നീയാണോ എന്ന് ചോദിച്ചു.

എന്നാല്‍ രണ്ട് സിനിമ ഡയലോഗ് പറയെന്ന് പറഞ്ഞു. ഞാന്‍ സവാരി ഗിരി ഗിരിയൊക്കെ പറഞ്ഞ് തടിതപ്പി.’ മമിത ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2007ല്‍ പുറത്ത് ഇറങ്ങിയ ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മമിത പിന്നീട് ‘വരത്തന്‍’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ ചെയ്തിരുന്നു.

ഓപ്പറേഷന്‍ ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയില്‍ നേടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ‘ഖോ ഖോ എന്ന ചിത്രവും ശ്രദ്ധേയമായി. ഒടുവില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യയും താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35935/mamita-talks-openly-about-the-ragging-she-faced-in-college)