രണ്ടും കൽപ്പിച്ചാ നിൽപ്പ്....! കെ.സി വന്നാൽ കൂട്ടരാജി, ഭീഷണിയുമായി കോഴിക്കോട് കോട്ടൂർ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി

രണ്ടും കൽപ്പിച്ചാ നിൽപ്പ്....! കെ.സി വന്നാൽ കൂട്ടരാജി, ഭീഷണിയുമായി കോഴിക്കോട് കോട്ടൂർ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി
May 13, 2026 02:49 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) ഭരണം ലഭിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിലും പ്രതിപക്ഷത്തെ കഴിഞ്ഞ 5 വര്‍ഷക്കാലം നയിച്ച വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കതിരിക്കാനുള്ള നീക്കത്തിലും നാടെങ്ങും പ്രതിഷേധം പ്രതിഷേധം ഉയരുന്നതിനിടെ കോട്ടൂരില്‍ ഒരു പടി കൂടി കടന്ന പ്രതിഷേധം.

ജനവിധി അട്ടിമറിച്ച് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിക്കൊരുങ്ങുകയാണ് രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടാന്‍ വാര്‍ഡ് കമ്മിറ്റി യോഗം തീരുമാനിച്ചു.

102 സീറ്റോടെ യുഡിഎഫിനെ വിജയിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണെന്നും ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിനെതിരെ വോട്ടു ചെയ്ത എംഎല്‍എമാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വാര്‍ഡ് യോഗം ചൂണ്ടിക്കാട്ടി. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാല്‍ കുറുക്കുവഴിയിലൂടെ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ കേരളത്തില്‍ തകര്‍ക്കുമെന്നും കമ്മിറ്റി വിലയിരുത്തി.

വാര്‍ഡ് പ്രസിഡന്റ് ടി.പി. ബലറാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഇല്ലത്ത് വേണുഗോപാല്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സിറാജ് കാളിയത്ത്, എം.എ. സജീവന്‍, മഹിള കോണ്‍ഗ്രസ് സെക്രട്ടറി എന്‍.എസ്. ഷീന, വാര്‍ഡ് ട്രഷറര്‍ എം.എസ്. അര്‍ജുന്‍, ടി.പി. ഉണ്ണികൃഷ്ണന്‍, വി.വി. ജിനീഷ്, സി.എച്ച്. ഗോപാലന്‍ കുട്ടി, ടി.പി. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്നാണ് ഇന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ സാദിഖലി തങ്ങളെ അധികാരപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ്. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ലീഗിന്റെ എംല്‍എമാരടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്.


Kozhikode Kottoor Ward Congress Committee threatens collective resignation

Next TV

Related Stories
 വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

May 13, 2026 03:39 PM

വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

വി.ഡി. സതീശന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിൽ എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർ, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ...

Read More >>
ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

May 13, 2026 03:24 PM

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം...

Read More >>
ശ്രദ്ധിക്കണേ .... മഴ മാത്രമല്ല,  ഇടിമിന്നലും വരുന്നുണ്ട്! കേരളത്തിലും മാഹിയിലും ശക്തമായ മഴയെത്തുന്നു, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

May 13, 2026 02:54 PM

ശ്രദ്ധിക്കണേ .... മഴ മാത്രമല്ല, ഇടിമിന്നലും വരുന്നുണ്ട്! കേരളത്തിലും മാഹിയിലും ശക്തമായ മഴയെത്തുന്നു, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ...

Read More >>
Top Stories










News Roundup