ലഹരി തലക്കുപിടിച്ചു, ചെയ്തത് കൊടുംക്രൂരത ....! വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോയ എട്ടുവയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

 ലഹരി തലക്കുപിടിച്ചു, ചെയ്തത് കൊടുംക്രൂരത ....! വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോയ എട്ടുവയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
May 13, 2026 02:24 PM | By Susmitha Surendran

ഗുഡ്ഗാവ്: (https://truevisionnews.com/) ഹരിയാനയിലെ നൂഹ് ജില്ലയിൽ വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോയ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. വീടിനടുത്തുള്ള കടയിലേക്ക് ഒറ്റക്ക് മിഠായി വാങ്ങാൻ പോയ കുട്ടിയെ പ്രതി വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.

പ്രതിയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മയക്കുമരുന്നിന് അടിമയായ പ്രതി വീട്ടിൽ ഒറ്റക്കാണ് ജീവിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിറ്റേന്ന് തന്നെ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിൽ വിട്ടു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 96, സെക്ഷൻ 137(2), പോക്സോ നിയമത്തിലെ സെക്ഷൻ 6 എന്നീ വകുപ്പുകൾ പ്രകാരമാണ് നൂഹ് വനിതാ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിക്ക് നിലവിൽ കൗൺസിലിംഗും ചികിത്സയും നൽകിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Suspect arrested for raping eight-year-old girl who went to buy sweets

Next TV

Related Stories
ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

May 13, 2026 03:24 PM

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം...

Read More >>
ശ്രദ്ധിക്കണേ .... മഴ മാത്രമല്ല,  ഇടിമിന്നലും വരുന്നുണ്ട്! കേരളത്തിലും മാഹിയിലും ശക്തമായ മഴയെത്തുന്നു, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

May 13, 2026 02:54 PM

ശ്രദ്ധിക്കണേ .... മഴ മാത്രമല്ല, ഇടിമിന്നലും വരുന്നുണ്ട്! കേരളത്തിലും മാഹിയിലും ശക്തമായ മഴയെത്തുന്നു, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ...

Read More >>
Top Stories

News Roundup