---
title: "ആ ദിവസം രമ്യയും ഷെഫ്‌നയും എന്നെ വിളിച്ച് കരയുകയായിരുന്നു; സയനോര പറയുന്നു "
english_title: "That day Ramya and Shefna were calling me and crying; Says Zionora"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35898/that-day-ramya-and-shefna-were-calling-me-and-crying-says-zionora"
published_at: "2022-04-05T12:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624be811e87e1_SAYANORA.jpg"
keywords: []
---

# ആ ദിവസം രമ്യയും ഷെഫ്‌നയും എന്നെ വിളിച്ച് കരയുകയായിരുന്നു; സയനോര പറയുന്നു 

> **Lead Summary:** കേരളക്കര ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണ് നടിയെ ആക്രമിച്ച കേസ്. സംഭവം നടന്ന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നടിക്ക് നീതി ലഭിച്ചിട്ടില്ല. ഇതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവര്‍. ഈ ഒരു സാഹചര്യത്തില്‍ ഇവര്‍ക്ക് പിന്തുണ അറിയിച്ച് സമൂഹവും അതുപോലെ തന്നെ അടുത്ത സുഹൃത്തുക്കളും ഒപ്പം തന്നെ ഉണ്ട്.

## Article Content

കേരളക്കര ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണ് നടിയെ ആക്രമിച്ച കേസ്. സംഭവം നടന്ന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നടിക്ക് നീതി ലഭിച്ചിട്ടില്ല. ഇതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവര്‍. ഈ ഒരു സാഹചര്യത്തില്‍ ഇവര്‍ക്ക് പിന്തുണ അറിയിച്ച് സമൂഹവും അതുപോലെ തന്നെ അടുത്ത സുഹൃത്തുക്കളും ഒപ്പം തന്നെ ഉണ്ട്.

അതില്‍ ഒരാളായിരുന്നു ഗായിക സയനോരയും. ഒപ്പം നിന്നതിന്റെ പേരില്‍ തനിക്ക് പല അവസരങ്ങളും നഷ്ടമായെന്ന് സയനോര പറയുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ ഇതേ കുറിച്ചാണ് സയനോര പറയുന്നത് .

അന്ന് ഞങ്ങള്‍ എല്ലാം ഒരുപോലെ സങ്കടപ്പെട്ടതാണ്, നീ ഞാന്‍ വേര്‍തിരിവുകള്‍ ഇല്ലാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്. ആ ദിവസം ഷെഫ്‌നയും , ശില്‍പയും രമ്യ നമ്പീഷന്റെ വീട്ടിലായിരുന്നു. അവരൊക്കെ എന്നെ വിളിച്ച് കരയുകയായിരുന്നു. എനിക്കാണെങ്കില്‍ കൈകാലുകള്‍ വിറയ്ക്കുന്നു സയനോര പറഞ്ഞു.

ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം അവള്‍ അനുഭവിച്ച കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. കൂടെ നിന്നതിന്റെ പേരില്‍ നിരവധി അവസരം നഷ്ടമായി. എന്നാല്‍ തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ നഷ്ടമാകുമെന്ന് മനസ്സിലാക്കിയിരുന്നു. അവളെ ചേര്‍ത്തു നിര്‍ത്തുന്നതിനെക്കുറിച്ച് മാത്രമേ ഞങ്ങള്‍ ചിന്തിച്ചിട്ടുള്ളു.

എന്റെ തീരുമാനത്തോട് വീട്ടുകാരും യോജിച്ചു, അഭിമാനമാണ് എല്ലാവര്‍ക്കും തോന്നിയത്. അവള്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ് ആണ് , എന്റെ കുടുംബത്തില്‍ ആണ് ഇങ്ങനെ ഒരു കാര്യം നടന്നത്. അവര്‍ക്ക് ഇനി അവസരം നല്‍കണോ വേണ്ടയോ എന്നത് സമൂഹമാണ് തീരുമാനിക്കേണ്ടത് സയനോര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35898/that-day-ramya-and-shefna-were-calling-me-and-crying-says-zionora)