കണ്ണൂർ: ( www.truevisionnews.com ) അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതി ചേർത്ത അധ്യാപകരുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്. ഡോ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി നാലാണ് വിധി പറയുക.
കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും നിതിൻ രാജിന്റെ കുടുംബത്തിന്റെയും വിശദമായ വാദം കോടതിയിൽ നടന്നിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാരണങ്ങളാണ് നിതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഡോ റാമിന്റെ പ്രധാന വാദം.
താനും ദളിത് വിഭാഗത്തിൽ പെട്ട ആളാണെന്ന റാമിന്റെ വാദത്തിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ തെളിവ് ഹാജരാക്കി ഈ വാദം തള്ളിയിരുന്നു. സംഭവ സമയം നാട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് ഡോ സംഗീതയുടെ വാദം. ലോൺ ആപ്പ് വിഷയത്തിൽ പരാതി നൽകാൻ അധ്യാപികയായ ലത ശശിധരനെ പ്രേരിപ്പിച്ചത് റാം ആണെന്നും ഇത് നിതിനോടുള്ള വൈരാഗ്യം കൊണ്ടാണ് എന്നുമാണ് പ്രോസിക്യൂഷൻ വാദം.
Verdict today on anticipatory bail plea of teachers accused in Raj's death





























.jpeg)



