യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും; പ്രതിപക്ഷ നേതാവിനായി യുഡിഎഫിന്റെ പേരിൽ വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ്

യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും; പ്രതിപക്ഷ നേതാവിനായി യുഡിഎഫിന്റെ പേരിൽ വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ്
Apr 25, 2026 08:57 AM | By VIPIN P V

എറണാകുളം: ( www.truevisionnews.com ) കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായി എറണാകുളത്ത് വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും എന്ന പേരിലാണ് ഫ്ലക്സ്. ആലുവ നഗരത്തിൽ യുഡിഎഫിന്റെ പേരിലാണ് ഫ്ലക്സ് ബോർഡ് ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പാണ് സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ ഉയർന്നത്.

നേരത്തെ മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലും, മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്തും സതീശനെ മുഖ്യമന്ത്രിയാക്കി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് പാറപ്പുറം ഫേസ്ബുക്കിൽ ബോർഡിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. പാറപ്പുറം കൂട്ടായ്മ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.

മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ. പ്രധാന നേതാക്കൾ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ ജയിച്ച് എം എൽ എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തർ അണിയറയിൽ തുടങ്ങിയിട്ടുണ്ട്.

a huge flux board has come up in ernakulam again in the name of vd-satheesan

Next TV

Related Stories
ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

Apr 25, 2026 10:59 AM

ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചു; ഇതരസംസ്ഥാന തൊഴിലാളി...

Read More >>
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ചെമ്മീൻ വലയില്‍ കുടുങ്ങി മരിച്ചു

Apr 25, 2026 10:54 AM

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ചെമ്മീൻ വലയില്‍ കുടുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ചെമ്മീൻ വലയില്‍ കുടുങ്ങി...

Read More >>
കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥികൾക്ക് ആശ്വാസം: ഇനി സ്വന്തം കോളേജിലും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാം

Apr 25, 2026 09:35 AM

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥികൾക്ക് ആശ്വാസം: ഇനി സ്വന്തം കോളേജിലും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാം

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് സ്വന്തം കോളേജിലും ഇൻ്റേൺഷിപ്പ്...

Read More >>
തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

Apr 25, 2026 08:39 AM

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍...

Read More >>
Top Stories

News Roundup