'കേരളത്തെയാകെ സങ്കടത്തിലാക്കുന്നു'; തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്ന് വി ഡി സതീശൻ

 'കേരളത്തെയാകെ സങ്കടത്തിലാക്കുന്നു'; തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്ന് വി ഡി സതീശൻ
Apr 21, 2026 08:10 PM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരെല്ലാം ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികളാണെന്നും പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ആവശ്യപ്പെട്ടു. പരിക്കേറ്റ എല്ലാവര്‍ക്കും എത്രയുംവേഗം ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും സ്‌ഫോടനം ഞെട്ടിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തൃശൂരിലെ വെടിക്കെട്ട് ദുരന്തം ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. 13 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് അറിയുന്നതെന്നും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്‌ഫോടനം നടന്ന സ്ഥലം സീല്‍ ചെയ്തു. അണയാത്ത തീ മണ്ണിട്ടാണ് കെടുത്തിയത്. അപകട സ്ഥലത്തെ കുളങ്ങളും കിണറുകലും കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍. ശരീരഭാഗങ്ങള്‍ക്കായാണ് സംഘം പരിശോധന നടത്തുന്നത്. മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ മരണം പതിമൂന്നായി. 13 പേര്‍ ചികിത്സയിലുണ്ട്. അതില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

സ്‌ഫോടനത്തില്‍ ചിതറിയ ശരീരഭാഗങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളില്‍ ഉളളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിഖില്‍ എന്ന പ്രദേശവാസിയുടെ മകള്‍ക്ക് സ്‌ഫോടനത്തിനിടെ ഉണ്ടായ പ്രകമ്പനത്തില്‍ ജനല്‍ച്ചില്ല തെറിച്ചാണ് പരിക്കേറ്റത്. നിഖിലിന്റെ വീട്ടുപകരണങ്ങള്‍ നശിച്ചു. ടി വി ഉള്‍പ്പെടെയാണ് തകര്‍ന്നത്. സെഫില്‍ എന്ന പ്രദേശവാസിയുടെ വാടക വീട്ടിലെ ജനലുകള്‍ പൂര്‍ണമായും തകര്‍ന്നു. മരണപ്പെട്ട ആരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ല.



Thrissur fireworks display explosion VD Satheesan wants government to ensure expert treatment for the injured

Next TV

Related Stories
ഒരുമിച്ച് മടങ്ങി; ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

Apr 21, 2026 09:29 PM

ഒരുമിച്ച് മടങ്ങി; ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും...

Read More >>
'ഉദ്യോഗസ്ഥരുമായി സംസാരിച്ചു, സ്ഫോടനത്തിന്‍റെ കാരണത്തെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി'- എംപി സുരേഷ് ​ഗോപി

Apr 21, 2026 08:25 PM

'ഉദ്യോഗസ്ഥരുമായി സംസാരിച്ചു, സ്ഫോടനത്തിന്‍റെ കാരണത്തെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി'- എംപി സുരേഷ് ​ഗോപി

സ്ഫോടനത്തിന്‍റെ കാരണത്തെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി, എംപി സുരേഷ്...

Read More >>
'അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, രക്ഷപ്പെടാൻ ലഭിച്ചത് സെക്കന്‍റുകൾ മാത്രം, തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് വലിയ തീഗോളം -പ്രതികരിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട തൊഴിലാളി

Apr 21, 2026 07:15 PM

'അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, രക്ഷപ്പെടാൻ ലഭിച്ചത് സെക്കന്‍റുകൾ മാത്രം, തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് വലിയ തീഗോളം -പ്രതികരിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട തൊഴിലാളി

രക്ഷപ്പെടാൻ ലഭിച്ചത് സെക്കന്‍റുകൾ മാത്രം, തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് വലിയ തീഗോളം -പ്രതികരിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട...

Read More >>
Top Stories










News Roundup