ലോൺ ആപ്പിൻ്റെ കെണിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കി: കുടുംബത്തിന് നേരെ ഭീഷണി, പരാതിയുമായി ബന്ധുക്കൾ

ലോൺ ആപ്പിൻ്റെ കെണിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കി: കുടുംബത്തിന് നേരെ ഭീഷണി, പരാതിയുമായി ബന്ധുക്കൾ
Apr 21, 2026 11:34 AM | By Anusree vc

പത്തനംതിട്ട: (https://truevisionnews.com/) ലോൺ ആപ്പ് കെണിയിൽപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തിട്ടും കുടുംബത്തെ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്ന നിഗൂഢ സംഘം. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ച് മരിച്ച പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്. ദേവനാഥിന്റെ മരണശേഷം ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വന്നുകൊണ്ടിരിക്കുകയാണ്. മകന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും ഈ സംഘം തങ്ങളെ പിന്തുടർന്നെന്ന് പിതാവ് ആരോപിക്കുന്നു. കുടുംബത്തെ മാനസികമായി തകർക്കുന്ന തരത്തിലുള്ള ക്രൂരമായ വേട്ടയാടലാണ് ഇപ്പോഴും തുടരുന്നത്.

കുടുംബസമേതം മുംബൈയിലായിരുന്നു ദേവനാഥ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിലെ ജോലി ഇടയ്ക്ക് മതിയാക്കി. ആ സമയത്താണ് ലോൺ ആപ്പിന്‍റെ കെണിയിൽപ്പെട്ടത്. വായ്പ എടുത്ത പണത്തിൽ ഏറിയ പങ്കും അടച്ച ശേഷവും ഭീഷണി തുടർന്നു. പിടിച്ചുനിൽക്കാനാകാതെ ജീവനൊടുക്കി എന്നതിന്‍റെ തെളിവുകൾ ഫോണിൽ നിന്ന് കുടുംബത്തിന് കിട്ടിയിരുന്നു. മുംബൈ സൈബർ പൊലീസിന്‍റെ ഉൾപ്പെടെ സഹായത്തോടെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.

A young man committed suicide after falling into the trap of a loan app

Next TV

Related Stories
ഡ്രൈവറെ വിശ്വസിച്ചു...! അഞ്ചാം ക്ലാസുകാരിയെ ബന്ധുവീട്ടിലെത്തിക്കാൻ വിളിച്ച ഓട്ടോയിൽ ലൈംഗികാതിക്രമം, പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും

Apr 21, 2026 01:10 PM

ഡ്രൈവറെ വിശ്വസിച്ചു...! അഞ്ചാം ക്ലാസുകാരിയെ ബന്ധുവീട്ടിലെത്തിക്കാൻ വിളിച്ച ഓട്ടോയിൽ ലൈംഗികാതിക്രമം, പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും

അഞ്ചാം ക്ലാസുകാരിയെ ബന്ധുവീട്ടിലെത്തിക്കാൻ വിളിച്ച ഓട്ടോയിൽ ലൈംഗികാതിക്രമം, പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും...

Read More >>
 മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേട്; കൈക്കൂലിയായി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ, 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

Apr 21, 2026 12:53 PM

മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേട്; കൈക്കൂലിയായി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ, 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേട്, 4 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്...

Read More >>
   ഇനി വിവാദം വേണ്ട ....:  വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; മുറികൾ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 12:15 PM

ഇനി വിവാദം വേണ്ട ....: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; മുറികൾ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; മുറികൾ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ്...

Read More >>
'ഭരണം മാറിയാൽ തലയടിച്ച് പൊട്ടിക്കും', സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

Apr 21, 2026 11:56 AM

'ഭരണം മാറിയാൽ തലയടിച്ച് പൊട്ടിക്കും', സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും, പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ...

Read More >>
Top Stories

News Roundup