---
title: " കുളിക്കുന്നതിനിടെ ഹൃദയാഘാതം: ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു"
english_title: "Hollywood actor Patrick Muldoon passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354530/hollywood-actor-patrick-muldoon-passes-away"
published_at: "2026-04-21T10:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6fe1ec56e1_actr.jpg"
keywords: []
---

#  കുളിക്കുന്നതിനിടെ ഹൃദയാഘാതം: ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു

> **Lead Summary:** **** ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ടെലിവിഷൻ പരമ്പരയായ 'ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി'ൽ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ താരമാണ് മുൾഡൂൺ.

## Article Content

**** ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ടെലിവിഷൻ പരമ്പരയായ 'ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി'ൽ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ താരമാണ് മുൾഡൂൺ.

രാവിലെ പെൺസുഹൃത്തിനൊപ്പം കാപ്പി കഴിച്ച ശേഷം കുളിക്കാൻ കയറിയതായിരുന്നു മുൾഡൂൺ. മുൾഡൂൺ കുളിമുറിയിൽനിന്ന് തിരിച്ചെത്താൻ വൈകിയതിനെത്തുടർന്ന് പെൺസുഹൃത്ത് മിറിയം റോത്ത്ബാർട് അന്വേഷിച്ചുചെന്നപ്പോൾ തറയിൽ അബോധാവസ്ഥയിൽ മുൾഡൂണിനെ കണ്ടെത്തുകയായിരുന്നു.

ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. കാലിഫോർണിയയിലെ ബേവർലി ഹിൽസിലായിരുന്നു അന്ത്യം.

1992- 95, 2011- 12 കാലങ്ങളിലായി 'ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി'ലെ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മുൾഡൂണിന്റെ കഥാപാത്രത്തിന് മാത്രം അക്കാലത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ താരത്തിനും വലിയ ആരാധകവൃന്ദമുണ്ടായി.

1968 സെപ്റ്റംബർ 27-ന് കാലിഫോർണിയയിലെ സാൻ പെഡ്രോയിലാണ് ജനനം. കോളേജ് കാലത്തുതന്നെ അഭിനയം ആരംഭിച്ചു. 1991-ൽ കോളേജ് പഠനം പൂർത്തിയാക്കി മുഴുവൻ സമയം അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. പരമ്പരകളിലും ചലച്ചിത്രങ്ങളിലുമായി നൂറിലേറെ കഥാപാത്രങ്ങളായി വേഷമിട്ടു. മൂന്നോളം ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ അകാലവിയോഗം.

### Related Links & Sources
- [Original Story Source](https://moviemax.in/news/354530/hollywood-actor-patrick-muldoon-passes-away)