തിരുവനന്തപുരം: (https://truevisionnews.com/) ശ്രീകാര്യത്ത് ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തും പിടിയില്‍. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ സൂര്യ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയും സ്‌കൂട്ടറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഇയാളെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു.
തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രതികള്‍ തട്ടിയെടുത്തു. യോനോ ആപ്പ് വഴി 10,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. മറ്റൊരു നമ്പറിലേക്ക് 2,500 രൂപ കൂടി അയപ്പിച്ചു. മര്‍ദ്ദനമേറ്റയാളുടെ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ സൂര്യയെയും കൈലാസിനെയും കോടതി റിമാന്‍ഡ് ചെയ്തു.
Honeytrapped through Instagram in Srikaryam, woman and friend arrested
































