'ഗവർണറുടെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം, ഇല്ലെങ്കിൽ...'; കാലടി സർവകലാശാലയില്‍ വിദ്യാർഥികൾക്ക് വകുപ്പ് മേധാവിയുടെ താക്കീത്

'ഗവർണറുടെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം, ഇല്ലെങ്കിൽ...'; കാലടി സർവകലാശാലയില്‍ വിദ്യാർഥികൾക്ക് വകുപ്പ് മേധാവിയുടെ താക്കീത്
Apr 21, 2026 10:57 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കാലടി സർവകലാശാല ശങ്കര ജയന്തി ആഘോഷ പരിപാടിയിൽ നിസ്സഹകരണമെങ്കിൽ കാണേണ്ട പോലെ കാണേണ്ടി വരുമെന്ന് വകുപ്പ് മേധാവിയുടെ താക്കീത്. ഗവേഷകർ ഉൾപ്പെടുന്ന വിദ്യാർത്ഥികളോടാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സംസ്കൃതം വ്യാകരണം വിഭാഗം എച്ച്ഒഡി ഓഡിയോ സന്ദേശം അയച്ചത്.

വകുപ്പിൽ നടക്കുന്ന യാത്രയയപ്പ് പരിപാടിയിലും, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിയിലും സാന്നിധ്യം ഇല്ലെങ്കിൽ അതിൻ്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

പി എച്ച് ഡി കോഴ്സ് വൈവയിലും ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും അധ്യാപകൻ സുനിൽകുമാർ ആർ ഡി അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു. അതേസമയം, സദുദ്ദേശത്തിലാണ് അത്തരം ഓഡിയോ ഗ്രൂപ്പിൽ അയച്ചതെന്നാണ് അധ്യാപകന്റെ വിശദീകരണം.

വിദ്യാർത്ഥികൾ വകുപ്പുമായി സഹകരിക്കാത്തത് അക്കാദമികമായും ബാധിക്കുമെന്നും അതുകൊണ്ടാണ് നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർത്ഥികളുടെ ആവശ്യപ്പെട്ടതെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ നേരത്തെ വിവാദമായിരുന്നു. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ​ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്.

പരിപാടിക്ക് ​ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം, ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുത് തുടങ്ങി കർശന നിർദേശങ്ങളായിരുന്നു സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നത്. വിവാദമായതിന് പിന്നാലെ കാലടി സർവകലാശാല സർക്കുലർ പിൻവലിച്ചിരുന്നു.

Department head's warning to students at Kalady University

Next TV

Related Stories
ഡ്രൈവറെ വിശ്വസിച്ചു...! അഞ്ചാം ക്ലാസുകാരിയെ ബന്ധുവീട്ടിലെത്തിക്കാൻ വിളിച്ച ഓട്ടോയിൽ ലൈംഗികാതിക്രമം, പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും

Apr 21, 2026 01:10 PM

ഡ്രൈവറെ വിശ്വസിച്ചു...! അഞ്ചാം ക്ലാസുകാരിയെ ബന്ധുവീട്ടിലെത്തിക്കാൻ വിളിച്ച ഓട്ടോയിൽ ലൈംഗികാതിക്രമം, പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും

അഞ്ചാം ക്ലാസുകാരിയെ ബന്ധുവീട്ടിലെത്തിക്കാൻ വിളിച്ച ഓട്ടോയിൽ ലൈംഗികാതിക്രമം, പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും...

Read More >>
 മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേട്; കൈക്കൂലിയായി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ, 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

Apr 21, 2026 12:53 PM

മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേട്; കൈക്കൂലിയായി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ, 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേട്, 4 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്...

Read More >>
   ഇനി വിവാദം വേണ്ട ....:  വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; മുറികൾ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 12:15 PM

ഇനി വിവാദം വേണ്ട ....: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; മുറികൾ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; മുറികൾ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ്...

Read More >>
'ഭരണം മാറിയാൽ തലയടിച്ച് പൊട്ടിക്കും', സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

Apr 21, 2026 11:56 AM

'ഭരണം മാറിയാൽ തലയടിച്ച് പൊട്ടിക്കും', സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും, പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ...

Read More >>
Top Stories

News Roundup