മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് ലാബ് റിപ്പോർട്ട്; 'വാഹനം നിർത്താതെ പോയത് പേടി കാരണം'

മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് ലാബ് റിപ്പോർട്ട്; 'വാഹനം നിർത്താതെ പോയത് പേടി കാരണം'
Apr 19, 2026 09:37 AM | By Fidha Parvin

തിരുവനന്തപുരം:(truevisionnews.com) വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് പോലീസിന്റെ ക്ലീൻ ചിറ്റ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ, മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു. അപകടമുണ്ടായപ്പോൾ വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് സമ്മതിച്ച അദ്ദേഹം, അപ്രതീക്ഷിതമായുണ്ടായ പേടി കാരണമാണ് അന്ന് മാറിപ്പോയതെന്നും വ്യക്തമാക്കി.

വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി 5ന് രാത്രിയാണ് സംഭവം. മണിയൻപിള്ള വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് മണിയൻപിള്ള രാജുവിന്റെ കാർ റോഡിലേക്കിറങ്ങവേയാണ് ബൈക്കിടിച്ചത്. എന്നാൽ അന്ന് വാഹനം നിർത്താതെ പോയ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും നടൻ സ്ഥലത്തുണ്ടായാരുന്നില്ല.

സംഭവം വാർത്തയായതോടെ പിറ്റേന്ന് മണിയൻപിള്ള രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. താൻ മദ്യപിച്ചിരുന്നില്ലെന്ന് മണിയൻപിള്ള രാജു തുടക്കം മുതൽ അവകാശപ്പെട്ടിരുന്നെങ്കിലും പൊലീസ് രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചു. രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്. കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.

Maniyanpilla Raju gets clean chit, lab report says he was not drunk; 'He didn't stop the vehicle because he was scared'

Next TV

Related Stories
'ഈ സമയം അമ്മയ്ക്ക് തേങ്ങ ചിരകി കൊടുത്താൽ പുണ്യം കിട്ടും'; 'വാഴ 3' ട്രോളന്മാർക്ക് മറുപടിയുമായി ദയ സുജിത്

Apr 19, 2026 10:20 AM

'ഈ സമയം അമ്മയ്ക്ക് തേങ്ങ ചിരകി കൊടുത്താൽ പുണ്യം കിട്ടും'; 'വാഴ 3' ട്രോളന്മാർക്ക് മറുപടിയുമായി ദയ സുജിത്

'ഈ സമയം അമ്മയ്ക്ക് തേങ്ങ ചിരകി കൊടുത്താൽ പുണ്യം കിട്ടും'; 'വാഴ 3' ട്രോളന്മാർക്ക് മറുപടിയുമായി ദയ...

Read More >>
'പഠിച്ച് സർട്ടിഫിക്കറ്റ് നേടിയതാണ്, ഇത് തട്ടിപ്പല്ല'; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി പാർവതി ആർ കൃഷ്ണ

Apr 18, 2026 05:23 PM

'പഠിച്ച് സർട്ടിഫിക്കറ്റ് നേടിയതാണ്, ഇത് തട്ടിപ്പല്ല'; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി പാർവതി ആർ കൃഷ്ണ

'പഠിച്ച് സർട്ടിഫിക്കറ്റ് നേടിയതാണ്, ഇത് തട്ടിപ്പല്ല'; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി പാർവതി ആർ...

Read More >>
'ഇനി ഞാൻ ട്രോളില്ല, മ്യാപ്പ്!'; ടിനി ടോമിന്റെ 'എമ്പുരാൻ' മിമിക്രിക്കെതിരെ പരിഹാസവുമായി എം.എ. നിഷാദ്

Apr 18, 2026 11:36 AM

'ഇനി ഞാൻ ട്രോളില്ല, മ്യാപ്പ്!'; ടിനി ടോമിന്റെ 'എമ്പുരാൻ' മിമിക്രിക്കെതിരെ പരിഹാസവുമായി എം.എ. നിഷാദ്

ടിനി ടോമിന്റെ 'എമ്പുരാൻ' മിമിക്രിക്കെതിരെ പരിഹാസവുമായി എം.എ....

Read More >>
Top Stories










News Roundup