ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി
Apr 17, 2026 11:53 AM | By Susmitha Surendran

പാലക്കാട്‌: (https://truevisionnews.com/) ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ പാലക്കാട്‌ നഗരസഭ കൗൺസിലർ പ്രശോഭിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരായ കേസ്.

ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. അതേസമയം അതിജീവിത ഇന്നലെ കോടതിയിൽ ഹാജരായി അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകി. പാലക്കാട് സ്വദേശിയായ ദളിത് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.

സംഭവം രാഷ്ട്രീയമായി വലിയ ചർച്ചകൾക്കാണ് പാലക്കാട്ട് വഴിതുറന്നിരിക്കുന്നത്. പ്രശോഭിന് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സിപിഎം ശക്തമായ പ്രചാരണം നടത്തുന്നു. വിവാദം കത്തിയതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ധാർമ്മികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പാർട്ടിയുടെ നിലപാട്.

Dalit girl rape case; Court rejects Prasobhin's anticipatory bail plea

Next TV

Related Stories
വയനാട് പുനരധിവാസം: സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്; ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത്  167.12 കോടി

Apr 17, 2026 01:21 PM

വയനാട് പുനരധിവാസം: സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്; ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത് 167.12 കോടി

വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്....

Read More >>
പുത്തൻകുളത്ത്  പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം;  പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

Apr 17, 2026 12:48 PM

പുത്തൻകുളത്ത് പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം...

Read More >>
നിതിന്റെ മരണത്തിൽ പങ്കില്ല; പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

Apr 17, 2026 12:19 PM

നിതിന്റെ മരണത്തിൽ പങ്കില്ല; പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

നിതിന്റെ മരണത്തിൽ പങ്കില്ല, പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി...

Read More >>
കണിയാപുരത്തിന്റെ നൊമ്പരമായി അഫ്റാൻ; അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം

Apr 17, 2026 11:45 AM

കണിയാപുരത്തിന്റെ നൊമ്പരമായി അഫ്റാൻ; അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം

വാഹനാപകടത്തിൽ മരിച്ച അഫ്റാന് സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിൽ 83%...

Read More >>
Top Stories

News Roundup