കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു, യുവതി പ്രസവിച്ചത് മാസം തികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്

 കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു, യുവതി പ്രസവിച്ചത് മാസം തികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്
Apr 16, 2026 10:40 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു. ആറ് ആഴ്ച വളർച്ചയെത്തിയതാണ് ഭ്രൂണം. കൊഴിഞ്ഞാംപാറ സ്വദേശിയായ 25 വയസുള്ള ഫ്രാങ്കോയാണ് മാസം തികയാതെ പ്രസവിച്ചത്.

ഇവരെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. അലക്ഷ്യമായി ഭ്രൂണം ഉപേക്ഷിച്ചതിന് കേസെടുക്കും. നേരത്തെയും യുവതിയുടെ ഗർഭം അലസിയിരുന്നു. ഒന്നര വയസുള്ള കുട്ടിയുടെ അമ്മയായ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തീർത്ഥാടക സംഘത്തോടൊപ്പം ബന്ധുക്കളുമായാണ് യുവതി പള്ളിയിൽ എത്തിയത്.

പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയതിൽ ദുരൂഹതയുയർന്നിരുന്നു. തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതിയുടെ മൊഴി ആദ്യം പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്‍റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൗണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തിയത്. യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുമുള്ളയാളാണെന്ന് പൊലീസ് പറയുന്നു.

kozhikode police say woman gave birth prematurely no mystery

Next TV

Related Stories
അനൗണ്‍സ്‌മെന്റ് വിവാദം: 'നിയമനടപടികള്‍ നേരിടാന്‍ തയ്യാര്‍, താന്‍ തെറ്റ് ചെയ്തിട്ടില്ല' - ടി പി രാമകൃഷ്ണന്‍

Apr 16, 2026 08:47 PM

അനൗണ്‍സ്‌മെന്റ് വിവാദം: 'നിയമനടപടികള്‍ നേരിടാന്‍ തയ്യാര്‍, താന്‍ തെറ്റ് ചെയ്തിട്ടില്ല' - ടി പി രാമകൃഷ്ണന്‍

അനൗണ്‍സ്‌മെന്റ് വിവാദം, നിയമനടപടികള്‍ നേരിടാന്‍ തയ്യാര്‍, ടി പി...

Read More >>
വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി, വിഴിഞ്ഞത്തെ യുവാവിന്‍റെ കൊലപാതകം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന കണ്ടെത്തൽ

Apr 16, 2026 08:39 PM

വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി, വിഴിഞ്ഞത്തെ യുവാവിന്‍റെ കൊലപാതകം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന കണ്ടെത്തൽ

വിഴിഞ്ഞത്തെ യുവാവിന്‍റെ കൊലപാതകം, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന...

Read More >>
മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി

Apr 16, 2026 08:04 PM

മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം...

Read More >>
നിതിൻ രാജിൻ്റെ മരണം: ഒടുവിൽ നടപടിയെടുത്ത് മാനേജ്‌മെൻ്റ്, എം.കെ. റാമിനെ പുറത്താക്കി

Apr 16, 2026 07:50 PM

നിതിൻ രാജിൻ്റെ മരണം: ഒടുവിൽ നടപടിയെടുത്ത് മാനേജ്‌മെൻ്റ്, എം.കെ. റാമിനെ പുറത്താക്കി

നിതിന്‍ രാജിന്റെ മരണം, ഡോ. റാമിനെ കോളേജില്‍ നിന്ന്...

Read More >>
നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്; ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി

Apr 16, 2026 06:39 PM

നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്; ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി

നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്, ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ...

Read More >>
Top Stories

News Roundup