---
title: "കഴിഞ്ഞ വര്‍ഷം വരെ പതുക്കെ നടക്കുമായിരുന്നു: രമയെ കുറിച്ച് മേനക  "
english_title: "Now Maneka's words about Rema are getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35278/now-manekas-words-about-rema-are-getting-attention"
published_at: "2022-04-01T21:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624721ee9e39b_menaka.jpg"
keywords: []
---

# കഴിഞ്ഞ വര്‍ഷം വരെ പതുക്കെ നടക്കുമായിരുന്നു: രമയെ കുറിച്ച് മേനക  

> **Lead Summary:** നടന്‍ ജഗദീഷിന്‌റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും ശ്രവിച്ചത്. പൊതുവേദികളില്‍ രമ അധികം എത്താറില്ലെങ്കിലും സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നത്.

## Article Content

നടന്‍ ജഗദീഷിന്‌റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും ശ്രവിച്ചത്. പൊതുവേദികളില്‍ രമ അധികം എത്താറില്ലെങ്കിലും സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു . ഇപ്പോഴിത രമയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് മേനക. ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

**

വര്‍ഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും ഈ വിടവാങ്ങല്‍ വളരെ പെട്ടന്നായിരുന്നുവെന്നാണ് നടി മേനക സുരേഷ് പറയുന്നത്. അസുഖമായിരുന്നതിന് ശേഷവും ജഗദീഷിനേയും രമയേയും കാണാറുണ്ടെന്നും എന്നാല്‍ അധികം സംസാരിക്കാറില്ലായിരുന്നുവെന്നും മേനക മാധ്യമങ്ങളോട് പറഞ്ഞു. ഏറെ വൈകാരികമായിട്ടാണ് നടി സംസാരിച്ചത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...**

'ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ജഗദീഷേട്ടനും ഒരു ഫ്‌ലാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഇളയ മകള്‍ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടര്‍ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോള്‍ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്.

അടുത്തിടെ വരുമ്പോള്‍ ഞാന്‍ അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, 'ഓക്കേ മേനക ശരി പോകട്ടെ' എന്നുപറഞ്ഞു പോകും.

കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല.

പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതില്‍ വലിയ ദുഃഖമുണ്ട്. ജഗദീഷേട്ടന്‍ വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കള്‍ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ. ഡോക്ടര്‍ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.'മേനക പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/35278/now-manekas-words-about-rema-are-getting-attention)