പേരാമ്പ്ര: ( www.truevisionnews.com ) കേരളത്തിലെ ഒരു മണ്ണും ആരുടെയും കുത്തകയല്ല എന്നാണ് പേരാമ്പ്രയിലെ പോരാട്ടം തെളിയിക്കുന്നതെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. ‘നമ്മുടെ പരിശ്രമങ്ങൾ പാതിവഴി പിന്നിട്ടിരിക്കുന്നു.
ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് തങ്ങളുടെ വിലപ്പെട്ട സമ്മതിദാന അവകാശം വിനിയോഗിച്ച മണ്ഡലത്തിലെ ഓരോ വോട്ടർമാരോടുമുള്ള നന്ദി പ്രകാശിപ്പിക്കട്ടെ. മെയ് നാലിന് വോട്ടെണ്ണുന്നതോടെ ഈ പരിശ്രമങ്ങളുടെ രണ്ടാം ഘട്ടത്തിനായി, പേരാമ്പ്രയുടെ വികസന കുതിപ്പിന്റെ ആരംഭത്തിനായി നമുക്കൊരുമിച്ച് കാത്തിരിക്കാം’ -തഹിലിയ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
’ഈ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഉയർന്നു തുടങ്ങുമ്പോൾ പേരാമ്പ്ര കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ഇല്ലായിരുന്നു.
എന്നാൽ പ്രചരണത്തിന്റെ ചൂടേറുന്നതിനനുസരിച്ച്, ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഞങ്ങൾക്കു കഴിയുന്നതിനനുസരിച്ച്, വികസനത്തിന്റെ അപര്യാപ്തതയുടെയും വാഗ്ദത്ത ലംഘനങ്ങളുടെയും വ്യാജപ്രചരണങ്ങളുടെയും കഥകൾ തെളിഞ്ഞുവന്നു. പി ആർ പരസ്യങ്ങൾ മറച്ചു പിടിച്ചിരുന്ന, മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാരുടെ ആവശ്യങ്ങൾക്കും അസംതൃപ്തികൾക്കും വേദി നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു’ -ഫാത്തിമ തഹിലിയ അഭിപ്രായപ്പെട്ടു.
kerala assembly election 2026 fathima thahiliya
































.jpeg)
.jpeg)