---
title: "'അനിരുദ്ധിനെ നായകനാക്കി സിനിമ പ്ലാൻ ചെയ്തിരുന്നു, ഒടുവിൽ അത് വിജയ് സേതുപതിയിലെത്തി'; വെളിപ്പെടുത്തലുമായി വിഘ്‌നേഷ് ശിവൻ"
english_title: "'A film was planned with Anirudh in the lead, but it finally went to Vijay Sethupathi'; Vignesh Sivan reveals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352562/a-film-was-planned-with-anirudh-in-the-lead-but-it-finally-went-to-vijay-sethupathi-vignesh-sivan-reveals"
published_at: "2026-04-10T09:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8773452d26_but_it_finally_went_to_Vijay_Sethupathi;_Vignesh_Sivan_reveals.jpg"
keywords: []
---

# 'അനിരുദ്ധിനെ നായകനാക്കി സിനിമ പ്ലാൻ ചെയ്തിരുന്നു, ഒടുവിൽ അത് വിജയ് സേതുപതിയിലെത്തി'; വെളിപ്പെടുത്തലുമായി വിഘ്‌നേഷ് ശിവൻ

> **Lead Summary:** 'ലവ് ഇൻഷുറൻസ് കമ്പനി' . തമിഴിലെ യുവ സെൻസേഷൻ പ്രദീപ് രംഗനാഥൻ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‌നേശ് ശിവനാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിൽ വിഘ്‌നേശ് പങ്കുവെച്ച രസകരമായ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

## Article Content

'ലവ് ഇൻഷുറൻസ് കമ്പനി' . തമിഴിലെ യുവ സെൻസേഷൻ പ്രദീപ് രംഗനാഥൻ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‌നേശ് ശിവനാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിൽ വിഘ്‌നേശ് പങ്കുവെച്ച രസകരമായ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

സിനിമയുടെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനെ കുറിച്ച് സംസാരിക്കവെ, താൻ അനിരുദ്ധിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്ന് വിഘ്‌നേശ് പറഞ്ഞു. തന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ 'നാനും റൗഡി താൻ' യഥാർത്ഥത്തിൽ അനിരുദ്ധിനെ നായകനായി കണ്ടാണ് താൻ എഴുതിയതെന്നാണ് വിഘ്‌നേശ് വെളിപ്പെടുത്തിയത്. പിന്നീട് വിജയ് സേതുപതി നായകനായി എത്തിയ ഈ ചിത്രം വലിയ വിജയമായി മാറുകയായിരുന്നു.

'നാനും റൗഡി താൻ' മുതൽ തുടങ്ങിയ ഇവരുടെ ഹിറ്റ് കോംബോ 'ലവ് ഇൻഷുറൻസ് കമ്പനി'യിലൂടെ വീണ്ടും ഒന്നിക്കുകയാണ്. പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഫൺ എന്റർടൈനറായിരിക്കുമെന്ന സൂചനയാണ് വിഘ്‌നേശ് ശിവൻ നൽകുന്നത്. അനിരുദ്ധിന്റെ സംഗീതം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

‘അവന്റെ മ്യൂസിക് ടേസ്റ്റിനെക്കുറിച്ച് ആദ്യം മുതലേ അറിയാമായിരുന്നു. ത്രീയുടെ റിലീസിന് ശേഷം അവന്റെ രണ്ട് ആല്‍ബങ്ങള്‍ക്ക് പാട്ടെഴുതിയത് ഞാനായിരുന്നു. സത്യം പറഞ്ഞാല്‍ അവനെ ഹീറോയാക്കി ഒരു സിനിമ ചെയ്യണമെന്ന് പ്ലാനുണ്ടായിരുന്നു. അത്യാവശ്യം കുഴപ്പമില്ലാതെ അഭിനയിക്കുമെന്ന് അറിയാം. അങ്ങനെ അവന് വേണ്ടി ഒരു സ്‌ക്രിപ്‌റ്റെഴുതി.

അതായിരുന്നു നാനും റൗഡി താന്‍. അനിരുദ്ധിനെ ഹീറോയായി ഇന്‍ട്രൊഡ്യൂസ് ചെയ്യാനായിരുന്നു ഉദ്ദേശം. പക്ഷേ, ആ സമയത്തായിരുന്നു കത്തി റിലീസ് ചെയ്തത്. അവന്‍ കമ്പോസ് ചെയ്ത പാട്ടെല്ലാം ഹിറ്റായി. അതോടെ അഭിനയിക്കാനുള്ള പ്ലാന്‍ വിട്ട് ഫുള്‍ ടൈം കമ്പോസിങ്ങിലേക്ക് അവന്‍ ശ്രദ്ധ കൊടുത്തു. പിന്നീടാണ് സേതുവിലേക്ക് ആ കഥ എത്തിയത്,’ വിഘ്‌നേശ് ശിവന്‍ പറഞ്ഞു.

അതേസമയം, പ്രദീപ് രംഗനാഥന്‍-വിഘ്‌നേഷ് ശിവന്‍ ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 'ലവ് ടുഡേ', 'ഡ്രാഗണ്‍', 'ഡ്യൂഡ്' എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബില്‍ എത്തിച്ച പ്രദീപ് രംഗനാഥന്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി നില്‍ക്കുമ്പോഴാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി പ്രദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്.

യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പ്രദീപ് രംഗനാഥന്‍, പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ വക്താവായ മാസ് നായകനായി ആണ് നിരീക്ഷിക്കപ്പെടുന്നത്. പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്‌കിന്‍, സുനില്‍ റെഡ്ഡി, സീമന്‍, യോഗി ബാബു, ഗൗരി കിഷന്‍ എന്നിവരാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/352562/a-film-was-planned-with-anirudh-in-the-lead-but-it-finally-went-to-vijay-sethupathi-vignesh-sivan-reveals)