കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്ത് നമ്പർ 11-ൽ വോട്ട് രേഖപ്പെടുത്തി പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. വളരെ ആത്മവിശ്വാസത്തിലാണെന്നും കേരളം ഇത്തവണ യുഡിഎഫ് ഭരിക്കും.
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ഒരു വലിയ ചരിത്രം കുറിക്കാൻ പോവുകയാണ്. വോട്ടുചെയ്യാനെത്തിയവരുടെ നീണ്ടനിരയും പ്രതികരണവും യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡാണ് കാണിക്കുന്നത്. നാടിന്‍റെ വളർച്ച മുന്നോട്ട് വെച്ചാണ് പ്രചരണം നടത്തിയത്. അതിനപ്പുറത്തേക്ക് നടന്ന ചിലപ്രചാരണങ്ങൾ മണ്ഡലത്തില്‍ വിലപ്പോയിട്ടില്ല എന്നും ഫാത്തിമ തഹ്‌ലിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ ജീപ്പ് അനൗണ്‍സ്മെന്‍റ് വലിയ വിവാദമാണ് സൃഷ്ടിച്ചത്. എന്നാല്‍ സംഭവത്തില്‍ മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫ്ലയിങ്സ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ചട്ടംലംഘനം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സമുദായത്തിന്‍റെ വോട്ട് സ്വന്തം സമുദായത്തിലെ കുട്ടിക്ക് എന്ന രീതിയിലാണ് മുസ്ലിം ലീഗ് വോട്ട് ചോദിക്കുന്നതെന്നും ഇത് ചെറുത്തു തോല്‍പ്പിക്കണമെന്നുള്ള അനൗണ്‍സ്മെന്‍റ് വര്‍ഗീയ ചേരിതിരവുണ്ടാക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ബാലനാരായണനാണ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നത്.
എന്നാല്‍, ഫ്ലയിങ് സ് ക്വാഡ് നടത്തിയ പരിശോധനയില്‍ മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്ന് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പ്രതികരിച്ചിരുന്നു.
fathima thahliya confident of historic win in perambra predicts udf government in kerala




























