'അവർ കടയിലുണ്ട്, ഉടനെ വരാം'; സന്ദേശത്തിന് പിന്നാലെ ഭർത്താവിനെ കാണാതായി; തട്ടിക്കൊണ്ടുപോയെന്ന് പരാതിയുമായി ഭാര്യ

'അവർ കടയിലുണ്ട്, ഉടനെ വരാം'; സന്ദേശത്തിന് പിന്നാലെ ഭർത്താവിനെ കാണാതായി; തട്ടിക്കൊണ്ടുപോയെന്ന് പരാതിയുമായി ഭാര്യ
Apr 3, 2026 02:40 PM | By Anusree vc

കോഴിക്കോട്: (https://truevisionnews.com/) പണമിടപാടിന്റെ പേരിൽ തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. ഓമശ്ശേരി വെളിമണ്ണ സ്വദേശി കുവ്വച്ചാലിൽ ജവാദിനെ (26) കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഷിഫാനയാണ് മുക്കം പോലീസിൽ പരാതി നൽകിയത്. ഈ മാസം ഒന്നാം തീയതി മുതലാണ് ജവാദിനെ കാണാതായത്.

താമരശ്ശേരി വലിയപറമ്പിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു ജവാദ്. മുൻപ് പ്രവാസിയായിരുന്ന ഇയാൾ കഴിഞ്ഞ ഓഗസ്റ്റിലാണ് നാട്ടിലെത്തിയത്. തുടർന്ന് ബാർബർ ഷോപ്പ് തുടങ്ങുന്നതിനായി താമരശ്ശേരി അണ്ടോണ സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി ഷിഫാന പോലീസിനോട് പറഞ്ഞു. ഈ പണമിടപാടിനെച്ചൊല്ലിയുള്ള തർക്കമാണോ തിരോധാനത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

ഇത് തിരികെ ചോദിച്ച് നിരവധി തവണ ഇയാള്‍ കടയില്‍ എത്തി ബഹളം ഉണ്ടാക്കിയിരുന്നതായും ഷിഫാന പറയുന്നു. ഏപ്രില്‍ ഒന്നിന് ജവാദ് തന്‍റെ പിതാവിനും ഷിഫാനക്കും ഫോണില്‍ മെസേജ് അയച്ചിട്ടുണ്ട്. പണം കൊടുക്കാനുള്ള അണ്ടോണ സ്വദേശിയുടെ ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയിട്ടുണ്ടെന്നും അവരെ പറഞ്ഞയച്ചിട്ട് ഉടനെ വരാം എന്നുമാണ് മെസേജില്‍ ഉണ്ടായിരുന്നത്. ഷിഫാനയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഏതാനും പേര്‍ ഷോപ്പിലേക്ക് എത്തുന്നതായ വ്യക്തതയില്ലാത്ത ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ജവാദിന്റെ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. അണ്ടോണ സ്വദേശി, തനിക്ക് ഇതുസംബന്ധിച്ച് അറിവില്ലെന്ന് പൊലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ജവാദിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Husband goes missing after text message; wife files complaint claiming he was kidnapped

Next TV

Related Stories
Top Stories










News Roundup