കുരിശിന്റെ വഴി യാത്രയ്ക്കിടെ നിയന്ത്രണം നഷ്ട്ടപ്പെട്ടു; അടിമാലിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്

കുരിശിന്റെ വഴി യാത്രയ്ക്കിടെ നിയന്ത്രണം നഷ്ട്ടപ്പെട്ടു; അടിമാലിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്
Apr 3, 2026 12:53 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/) ഇടുക്കി അടിമാലി ചിന്നപ്പാറ കുടിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. എട്ടുപേർക്ക് പരിക്കേറ്റു, സാരമായി പരിക്കേറ്റ ഒരാളെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് 11 മണിയോടെയാണ് അപകടം ഉണ്ടായത്. അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽ നിന്നാണ് വിശ്വാസിയാത്ര പുറപ്പെട്ടത്. ആളുകൾ കാൽനടയായി ജീപ്പിന്റെ പുറകെയുണ്ടായിരുന്നു. ജീപ്പിനുള്ളിൽ ഇടവകയിലുള്ള ആളുകൾ ഉണ്ടായിരുന്നു.

ആദ്യം അനൗൺസ്‌മെന്റ് വാഹനം എന്ന രീതിയിൽ മൈക്കും സ്പീക്കറും ഘടിപ്പിച്ചുകൊണ്ടാണ് ജീപ്പ് പുറപ്പെട്ടത്. കയറ്റം കയറുന്നതിനിടെ ജീപ്പിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയവരെ ആശുപത്രിയിൽ എത്തിച്ചു. ആർക്കും ഗുരുതര പരുക്കുകൾ ഇല്ല.

8 injured as jeep falls into ravine in Adimali

Next TV

Related Stories
പേരാമ്പ്രയിലെ വർഗീയ പ്രചാരണം; ജനവിരുദ്ധ സർക്കാരിനെ തൂത്തെറിയാൻ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് വിഡി സതീശൻ

Apr 3, 2026 04:18 PM

പേരാമ്പ്രയിലെ വർഗീയ പ്രചാരണം; ജനവിരുദ്ധ സർക്കാരിനെ തൂത്തെറിയാൻ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് വിഡി സതീശൻ

ജനവിരുദ്ധ സർക്കാരിനെ തൂത്തെറിയാൻ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് വിഡി...

Read More >>
Top Stories

News Roundup