ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ല-മംമ്ത മോഹൻദാസ്

ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ല-മംമ്ത മോഹൻദാസ്
2021-10-04T21:49:00 | By Truevision Admin

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. അഭിനയമേഖലയിൽ പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ മംമ്ത അടുത്തിടെയാണ് നിർമ്മാണ രംഗത്തേക്ക് ചുവടുവെപ്പ് നടത്തിയത്. കർണ്ണാട സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയ നടി ക്യാന്സറിനോട് പൊരുതിജയിച്ച ശക്തയായ സ്ത്രീ വ്യക്തിത്വം കൂടിയാണ്. നടിയായി മാത്രമല്ല മലയാളികൾക്ക് മംമതയെ പരിചയം.

പിന്നണി ഗായിക കൂടിയാണ് കക്ഷി. 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ രണ്ടു ഫിലിം ഫെയർ അവാർഡുകൾ നടിക്ക് സ്വന്തമാണ്. ഇപ്പോഴിതാ നടിയുടെ ചില തുറന്നുപറച്ചിലുകൾ ആണ് വീണ്ടും വൈറലായി മാറുന്നത്.


കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയ നെറ്റ് വർക്കിലൂടെ മംമതയുടെ വിവാഹമോചനത്തെക്കുറിച്ചുള്ള വാർത്തകൾ ആണ് വീണ്ടും വൈറൽ ആകുന്നത്. അടുത്തിടെ പോർഷെ സ്വന്തമാക്കിയ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇതിനും പിന്നാലെയാണ് മംമ്തയുടെ വെളിപ്പെടുത്തലും വീണ്ടും വൈറലായി മാറിയത്. മംമ്ത തന്നെയായിരുന്നു ആദ്യം വിവാഹമോചന വാർത്തയോട് പ്രതികരിച്ചത്.

തങ്ങൾ ഇരുവരും പരസ്പര ധാരണയോടെയാണ് വേർപിരിയാൻ തീരുമാനിച്ചത് എന്ന് മംമ്ത പറയുകയുണ്ടായി. അഭിനയത്തിൽ സജീവം ആകുന്നതുകൊണ്ടാണ് തങ്ങൾ വേർപിരിയുന്നത് എന്ന് കേട്ടിരുന്നു. എന്നാൽ അത്തരം വിഷയങ്ങൾ കൊണ്ടല്ല തങ്ങൾ പിരിയുന്നത്. കാര്യങ്ങൾ വെറുതെ മാധ്യമങ്ങൾക്ക് മുൻപിൽ കൊണ്ടുവന്നു വലിച്ചിടാൻ താത്പര്യം ഇല്ലെന്നും മംമ്ത പ്രതികരിച്ചിരുന്നു.

തങ്ങളുടെ വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകൾ എന്നും മംമ്ത പ്രതികരിച്ചിരുന്നു. അതിനുശേഷം ഒരുപാട് പ്രതിസന്ധിഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകൾക്ക് ശേഷമാണു വിവരങ്ങൾ തന്റെ അമ്മയോട് പോലും പറയുന്നതെന്നും മംമ്ത പ്രതികരിച്ചിരുന്നു. മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ലെന്നും അന്ന് മംമ്ത പ്രതികരിച്ചിരുന്നു.

തങ്ങളുടെ ഇരുവരുടെയും സമ്മതപ്രകാരം വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു. തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നില്ലെന്നും മംമ്ത പറയുന്നുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാർ ഈശ്വര വിശ്വാസികൾ ആയിരുന്നില്ലെന്നും തങ്ങൾ വിശ്വാസികൾ ആയിരുന്നതായും മംമ്ത മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.

തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാൽ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നില്ലെന്നും മുൻപൊരിക്കൽ മംമ്ത പറഞ്ഞിട്ടുണ്ട്. മാത്രമല്ല അദ്ദേഹം സോഷ്യൽ ഡ്രിങ്കിൽ താത്പര്യം ഉള്ള ആളായിരുന്നു. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താൻ അതുമായി പൊരുത്തപെട്ടിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ട്.


ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും, അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകൾ നിലനിൽക്കവെയാണ് വേർപിരിയാൻ ഉള്ള തീരുമാനം എടുത്തത് എന്നും മമ്ത പറഞ്ഞിരുന്നു. മാത്രവുമല്ല ഈ വേർപിരിയലിന് താൻ ഒരു കാരണം അല്ലെന്നും നടി ആവർത്തിച്ചു പറഞ്ഞിട്ടും ഉണ്ട്.

മയൂഖം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച മംമ്തക്ക് 2010 ലെ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും ലഭിച്ചിരുന്നു. 'ഉയർത്തെഴുന്നേൽക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ത്രീയെക്കാൾ ശക്തി മറ്റൊരു ശക്തിക്കും ഇല്ല എന്ന കുറിപ്പോടെ മംമ്ത അടുത്തിടെ പങ്കിട്ട ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു.

Content Highlight: Mamta Mohandas: She never got the respect she deserved as a wife

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup