മതിൽ ചാടിക്കടന്ന് വരെ സാഹസം ...! ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

മതിൽ ചാടിക്കടന്ന് വരെ സാഹസം ...!  ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
Feb 27, 2026 12:19 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/) ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ .അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തൊടുപുഴയിലെ ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് പ്രതി ഉള്ളിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൂമാലയിലെയും മുട്ടത്തെയും ഹോസ്റ്റലുകളിൽ നേരത്തെ നടന്ന അതിക്രമങ്ങൾക്ക് പിന്നിലും അഖിൽ തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പരാതികളെത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഇയാൾക്കെതിരെ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Suspect arrested for attempting to assault women inside ladies' hostel

Next TV

Related Stories
കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

Feb 27, 2026 01:46 PM

കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു, അമ്മയുടെ സുഹൃത്തിനെതിരെ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ കമ്മീഷ്ണർ കെ.എസ്. ബൈജുവിന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

Feb 27, 2026 12:44 PM

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ കമ്മീഷ്ണർ കെ.എസ്. ബൈജുവിന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

ശബരിമല സ്വർണ്ണക്കൊള്ള, മുൻ കമ്മീഷ്ണർ കെ എസ് ബൈജുവിന് ജാമ്യം....

Read More >>
വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

Feb 27, 2026 12:36 PM

വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്, അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ...

Read More >>
Top Stories

News Roundup

GCC News