കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

 കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ  ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും
Feb 27, 2026 11:27 AM | By VIPIN P V

കൊച്ചി: ( www.truevisionnews.comകൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരി അടക്കമുള്ള കേസുകളിൽ പ്രതികളാണ്. പറവൂർ സ്വദേശിനിയായ ഒന്നാംപ്രതി സഫാനയുടെ പങ്കിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.

സഫാന ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം.

അമൽ ദേവെന്ന യുവാവിനെ വശീകരിച്ച് ഹോട്ടലിൽ എത്തിച്ച സംഘം, യുവാവ് എതിർത്തപ്പോൾ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയും നട്ടെല്ലിന് പരുക്കേൽപ്പിക്കുകയും ചെയ്തു.ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണ് പൊലീസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.

കൊച്ചിയിൽ, യുവതിയുടെ സഹായത്തോടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും എതിർത്ത ഭിന്നശേഷിക്കാരനെ മർദിച്ചതും ഒരു ഹണിട്രാപ്പ് സംഘമാണെന്ന് പൊലീസ് കണ്ടെത്തി.കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത് ഇതിൽ നാല് പേരെ കടവന്ത്ര പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൂട്ടത്തിലെ മറ്റൊരാൾ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണവും സംഘം ഊര്ജിതമാക്കിയിരിക്കുകയാണ്.

disabled person was trapped in a honey trap in Kochi Kappa will be charged against the accused

Next TV

Related Stories
കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

Feb 27, 2026 01:46 PM

കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു, അമ്മയുടെ സുഹൃത്തിനെതിരെ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ കമ്മീഷ്ണർ കെ.എസ്. ബൈജുവിന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

Feb 27, 2026 12:44 PM

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ കമ്മീഷ്ണർ കെ.എസ്. ബൈജുവിന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

ശബരിമല സ്വർണ്ണക്കൊള്ള, മുൻ കമ്മീഷ്ണർ കെ എസ് ബൈജുവിന് ജാമ്യം....

Read More >>
വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

Feb 27, 2026 12:36 PM

വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്, അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ...

Read More >>
Top Stories

News Roundup

GCC News